CrimeInternationalNews

എൻക്രോചാറ്റിൽ അർദ്ധനഗ്ന ചിത്രം; ‘അധോലോക രാജാവ്’ പിടിയിൽ

എസെക്‌സ്: ബ്രിട്ടനിലെ മയക്കുമരുന്ന് വ്യാപാരിയായ ഡാരൻ സ്റ്റെർലിംഗ് (58) തന്‍റെ വീടാക്കിയ ആഡംബര നൗകയില്‍ നിന്ന് ഒരു അര്‍ദ്ധ നഗ്ന സെല്‍ഫി എൻക്രിപ്റ്റഡ് ചാറ്റിൽ (Encrypted Chat) പങ്കുവച്ചപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. സര്‍ക്കാര്‍ ഏജന്‍സികളെ കബളിപ്പിച്ച് അനധികൃത വ്യാപാരം നടത്തുന്നവര്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എൻക്രോചാറ്റിലാണ് (EncroChat) ഡാരൻ സ്റ്റെർലിംഗ് തന്‍റെ ചിത്രം പങ്കുവച്ചത്.

ഡാരൻ സ്റ്റെർലിംഗ്, ബ്രിട്ടനിലെ കൊക്കെയ്ൻ, എംഡിഎംഎ, കഞ്ചാവ്, കെറ്റാമൈൻ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളുടെ വിതരണ ശൃംഖലയെ നിയന്ത്രിക്കുന്നു. കുറ്റവാളി സംഘങ്ങള്‍ പോലീസിനെ കബളിപ്പിക്കാനാണ് എൻക്രോചാറ്റ് ഉപയോഗിക്കുന്നതെങ്കിലും ബ്രീട്ടീഷ് പോലീസിന്‍റെ നിരീക്ഷണ വലയത്തിലായിരുന്നു. ഡാരൻ സ്റ്റെർലിംഗിന് വേണ്ടി വലവിരിച്ച് കാത്തിരുന്ന എസെക്‌സ് പോലീസിന് കാര്യങ്ങള്‍ ഇതോടെ എളുപ്പമായി.

ഫോട്ടോ പങ്കുവച്ചതിനൊപ്പം ഡാരൻ സ്റ്റെർലിംഗ് മറ്റൊരു അബദ്ധം കൂടി കാണിച്ചു. തന്‍റെ ബോട്ടിനെ നെറ്റ്‍വര്‍ക്കിലെ തന്‍റെ പ്രാഥമിക വിലാസമായി സ്റ്റെർലിംഗ് അടയാളപ്പെടുത്തി. ഇതോടെ പോലീസിന് കാര്യങ്ങള്‍ കൂറേകൂടി എളുപ്പമായി.

നിര്‍ണ്ണായകമായ ഈ വിവരം കൂടി ലഭിച്ചതോടെ സറേയിലെ ചെർട്‌സിയിലെ പെന്‍റൺ ഹുക്ക് മറീനയിലെ അദ്ദേഹത്തിന്‍റെ ബോൗട്ടിന്‍റെ സ്ഥാനം കൃത്യമായി മനസിലാക്കാനും  ഡാരൻ സ്റ്റെർലിംഗിനെ പിടികൂടാനും പോലീസിന് കഴിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഡാരൻ സ്റ്റെർലിംഗിനെ, വ്യത്യസ്തമായ മയക്കുമരുന്ന് കേസുകളില്‍ 18 വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. 

അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ ബോട്ടില്‍ നിന്നും എൻക്രിപ്റ്റ് ചെയ്ത മൊബൈൽ, കഞ്ചാവ്, നൂറുകണക്കിന് ഗുളികകൾ, സിഗ്നൽ ജാമർ ഉപകരണം എന്നിവ പിടിച്ചെടുത്തു. ഒപ്പം രണ്ട് സെൽഫ് സ്റ്റോറേജ് യൂണിറ്റുകളിൽ നിന്നായി പത്ത് ദശലക്ഷത്തിലധികം ആന്‍റിഹിസ്റ്റാമൈൻ ഗുളികകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ലോകമെമ്പാടുമായി 60,000 ത്തോളം പേര്‍ എൻക്രോചാറ്റ് ഉപയോഗിക്കുന്നു. അനധികൃത വസ്തുക്കളുടെ വിതരണവും കള്ളപ്പണം വെളുപ്പിക്കല്‍ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായാണ് എൻക്രോചാറ്റ് പൊതുവെ ഉപയോഗിക്കുന്നത്.

2016 മുതല്‍ അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികൾ എൻക്രോചാറ്റിനെ ലക്ഷ്യമിട്ടെങ്കിലും 2020-ലാണ് ആദ്യമായി  ഫ്രാൻസിലെയും നെതർലാൻഡിലെയും അന്വേഷണ ഏജൻസികള്‍ക്ക് ഇതിലേക്ക് നുഴഞ്ഞ് കയറാന്‍ കഴിഞ്ഞത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker