25.5 C
Kottayam
Monday, September 30, 2024

ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണം, സുഭാഷ് വാസുവിനും ടി.പി. സെൻകുമാറിനുമെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

Must read

ആലപ്പുഴ: ദാഹിച്ചു വലഞ്ഞു വരുമ്പോൾ കരിക്ക് കൊടുത്താല്‍ വെള്ളം കുടിച്ചിട്ട് തൊണ്ണാന്‍ കൊണ്ടെറിയുന്ന സ്വഭാവമുള്ളവരെ തിരിച്ചറിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള കുലംകുത്തികളാണ് അവര്‍. സമുദായത്തെ തകര്‍ക്കാനിറങ്ങിയിട്ടുള്ള കുലംകുത്തികളാണ് അവര്‍. ആനയെ ഏലക്കാ കൊണ്ട് എറിയുന്നത് പോലെയാവും അവരുടെ ശ്രമങ്ങൾ. എസ്.എന്‍.ഡി.പി യോഗം റിസീവറെ വച്ചു ഭരിപ്പിക്കുമെന്ന് പറഞ്ഞ് ഒരാള്‍ കോടതി കയറി നടക്കുന്നു. മാവേലിക്കരക്കാരനായ ഒരു മാന്യനും പഴയൊരു പൊലീസ് മേധാവിയുമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.

എന്നെ ജയിലില്‍ കിടത്തുമെന്നാണ് പറയുന്നത്. ആരാണ് ജയിലില്‍ പോകുന്നതെന്ന് കാണാം. ഞാന്‍ വീട്ടില്‍ തന്നെയുണ്ടാവും. മൈക്രോ ഫിനാന്‍സിന്റെ ഫണ്ട് വകമാറ്റിയപ്പോള്‍ ചിലര്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടപ്പോഴാണ് കേസെടുത്ത് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? പെണ്ണുങ്ങളെ പറ്റിച്ചെടുത്ത കാശ് എവിടെപ്പോയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week