നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, ദേശീയ പൗരത്വ ബില്ലിനെതിരെ നടി പാര്‍വതി , നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല,

കൊച്ചി : ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച് നടി പാര്‍വതി. രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷമാണ് പാര്‍വതിയുടെ പ്രതികരണം. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്ന് പാര്‍വതി ട്വിറ്റ് ചെയ്തു.

അനുകൂലിച്ചും പ്രതികൂലിച്ചും അതിശക്തമായ വാദ പ്രതിവാദങ്ങൾക്ക് ഒടുവിലാണ് ബില്‍ രാജ്യസഭ കടന്നത്. ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചിരുന്നു.

105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്. ബില്ലിനെ ലോക്‌സഭയിൽ അനുകൂലിച്ച ശിവസേന രാജ്യസഭയിലെ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.

നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News