വാഹനനികുതി അടയ്‌ക്കേണ്ട തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാര്‍ട്ടറുകളിലെ വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു.

കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ നടപടി. നികുതി അടക്കേണ്ട തീയതി ഇന്നലെ അവസാനിക്കാനിരിക്കെയാണു തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News