24.9 C
Kottayam
Friday, June 5, 2026

പാരാലിമ്പിക്‌സ്; ഹൈജമ്പില്‍ വെള്ളിയും വെങ്കലവും ഇന്ത്യക്ക്

Must read

പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. ഹൈജമ്പിലാണ് ഇന്ത്യ ഏറ്റവും അവസാനമായി മെഡല്‍ നേടിയത്. ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് റിയോ ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു. 2016 റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ താരമാണ് മാരിയപ്പന്‍ തങ്കവേലു. 1.86 മീറ്റര്‍ ദൂരം ചാടിയാണ് മാരിയപ്പന്റെ വെള്ളി. മാരിയപ്പനൊപ്പം മത്സരിച്ച ഇന്ത്യന്‍ താരം ശരത് കുമാറിനാണ് വെങ്കലം. ശരത് കുമാര്‍ 1.83 മീറ്റര്‍ ദൂരം താണ്ടി. മറ്റൊരു ഇന്ത്യന്‍ താരം വരുണ്‍ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കനത്ത മഴയിലാണ് ഹൈജമ്പ് മത്സരങ്ങള്‍ നടന്നത്.

അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലായിരുന്നു സ്വര്‍ണപ്പോര് നടന്നത്. 1.83 മീറ്റര്‍ ദൂരം അനായാസം മറികടന്ന ഇരുവര്‍ക്കും ആദ്യ രണ്ട് അവസരങ്ങളില്‍ 1.86 മീറ്റര്‍ ദൂരം മറികടക്കാനായില്ല. മൂന്നാം അവസരത്തില്‍ മാരിയപ്പന്‍ ഈ ദൂരം മറികടന്നപ്പോള്‍ ശരത് കുമാര്‍ മൂന്നാമതും പരാജയപ്പെട്ടു. അമേരിക്കയുടെ സാം ഗ്രീവ് മൂന്നാം ശ്രമത്തില്‍ 1.86 മീറ്റര്‍ മറികടന്നു. ഇതോടെ സ്വര്‍ണപ്പോര് മാരിയപ്പനും സാമും തമ്മിലായി.

ആദ്യ രണ്ട് ശ്രമത്തിലും 1.88 മീറ്റര്‍ ദൂരം മറികടക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. മൂന്നാം ശ്രമത്തിലും മാരിയപ്പന്‍ പരാജയപ്പെട്ടു. എന്നാല്‍, മൂന്നാം ശ്രമത്തില്‍ 1.88 മീറ്റര്‍ ദൂരം മറികടന്ന സാം ഗ്രീവ് സ്വര്‍ണനേട്ടവുമായി മടങ്ങുകയായിരുന്നു. വെള്ളിയും വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ നേടി. ഇതോടെ ഇന്ത്യയുടെ ടോക്യോ പാരാലിമ്പിക്‌സ് മെഡല്‍ നില 10 ആയി. 2 സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

നേരത്തെ, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തില്‍ സിംഘ്രാജ് അധാന വെങ്കലം നേടിയിരുന്നു. 216.8 ആണ് സ്‌കോര്‍. ഒപ്പം മത്സരിച്ച ഇന്ത്യയുടെ തന്നെ മനീഷ് നര്‍വാള്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനീസ് താരങ്ങള്‍ക്കാണ് വെള്ളിയും വെങ്കലവും. യോഗ്യതാ റൗണ്ടില്‍ സിംഘ്രാജ് ആറാമതും മനീഷ് ഒന്നാമതുമായിരുന്നു.

- Advertisement -

അതേസമയം, പാരാലിമ്പിക്‌സില്‍ ഇന്നലെ ഇന്ത്യ 5 മെഡലുകള്‍ നേടിയിരുന്നു. 2 സ്വര്‍ണം ഉള്‍പ്പെടെ 5 മെഡലുകളാണ് ഇന്ത്യ ഇന്നലെ വിവിധ ഇനങ്ങളില്‍ നിന്നായി സ്വന്തമാക്കിയത്. ഷൂട്ടിംഗ്, ജാവലിന്‍ ത്രോ, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളിലാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week