Home-bannerKeralaNewsTop StoriesTrending

ഗതാഗത നിയമലംഘനം കനത്ത പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം:സംസ്ഥാനത്തെ ഗതാഗത നിയമലംഘകരില്‍ നിന്ന് കനത്ത പിഴ ഈടാക്കുന്നത് പൊലീസ് താത്കാലികമായി നിര്‍ത്തി. നിലവില്‍ കോടതിയിലേക്കുള്ള ചെക്ക് റിപ്പോര്‍ട്ട് മാത്രമാണ് നല്‍കുന്നത്. ഇതില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പ് മാത്രമേ രേഖപ്പെടുത്തുകയുള്ളു. കൂട്ടിയ പിഴനിരക്കില്‍ തീരുമാനമാകുന്നത് വരെ ഈ രീതിയില്‍ തുടരാനാണ് തീരുമാനം.

വാഹനപരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സാധാരണരീതിയില്‍ പിഴത്തുക അപ്പോള്‍ തന്നെ പിരിക്കലാണ് പതിവ്. ഇതിന് രസീതും നല്‍കും. എന്നാല്‍ ഈ രസീത് നിലവില്‍ എസ്ഐമാര്‍ക്ക് വിതരണം ചെയ്യുന്നില്ല. കോടതിയിലേക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ പിഴ കോടതിയില്‍ അടയ്ക്കണം. വാഹനപരിശോധനയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും പൊലീസിന് നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker