23.9 C
Kottayam
Thursday, June 4, 2026

ഗ്രാമ്പിയില്‍ നിന്നും പിടികൂടിയ കടുവ ചത്തു; മയക്കുവെടി ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചാടി വീണ കടുവയെ വെടിവെച്ചു; തേക്കടിയിലേക്ക് മാറ്റിയ ശേഷം മരണം സ്ഥിരീകരിച്ചു

Must read

ഇടുക്കി: വണ്ടിപ്പെരിയാര്‍ അരണക്കല്ലിലെ എസ്റ്റേറ്റിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടിയ കടുവ ചത്തു. മയക്കുവെടി ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചാടി വീണ കടുവയെ വെടിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കടുവ ചത്തത് എന്നാണ് ലഭിക്കുന്ന വിവരം. മയക്കുവെടി വെച്ച ശേഷം കടുവ മയങ്ങാന്‍ കാത്തിരുന്നെങ്കിലും കടുവ മയങ്ങിയില്ല. ഇതിനിടെ ദൗത്യസംഘാംഗങ്ങള്‍ക്ക് നേരെ ചാടി വീണതോടെ സ്വയം രക്ഷാര്‍ഥം വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് കടുവയെ തേക്കടിയിലേക്ക് മാറ്റിയ ശേഷം മരണം സ്ഥിരീകരിക്കുകായിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാലിന് പരിക്കേറ്റ കടുവ പ്രദേശത്ത് നായയെയും പശുവിനെയും കടിച്ചുകൊന്നത്. ഇതോടെയാണ് രാവിലെ വെറ്ററിനറി സംഘം അരണക്കല്ലില്‍ എത്തി സ്ഥലപരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വെറ്ററിനറി സംഘം കടുവയെ മയക്കുവെടി വെച്ചത്. പത്ത് മിനിട്ടോളമെടുത്തതിനുശേഷം കടുവയുടെ അടുത്തെത്തിയപ്പോള്‍ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചാടി വീഴുകയായിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥര്‍വെടിയുതിര്‍ത്തത്.

- Advertisement -

ഇന്നലെ പകല്‍ മുഴുവന്‍ കടുവയെ മയക്കുവെടി വയ്ക്കാന്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനായി പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നുളള പ്രത്യേക സംഘവും എത്തിയിരുന്നു. സ്ഥലവാസിയായ നാരായണന്റെ പശുവിനെയും ബാല മുരുകന്‍ എന്നയാളുടെ നായയെയുമാണ് കടുവ പിടിച്ചത്. ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങിയതിന്റെ ആശങ്കയിലായിരുന്നു പ്രദേശവാസികള്‍. കടുവ ചത്തതോടെ പ്രദേശ വാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

- Advertisement -

ഗ്രാമ്പിയില്‍ ഇറങ്ങിയ അതേ കടുവയാണെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഗ്രാമ്പിയില്‍ കടുവയെ കണ്ടതിനാല്‍ മൂന്ന് സംഘമായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയിരുന്നു. ആദ്യ രണ്ട് സംഘത്തില്‍ സ്‌നിഫര്‍ ഡോഗും വെറ്റിനറി ഡോക്ടര്‍മാരുമാണ് ഉണ്ടായിരുന്നത്.

- Advertisement -

ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് അരണക്കല്ലില്‍ കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിച്ചത്. ഗ്രാമ്പി എസ്റ്റേറ്റ് ആറാം നമ്പര്‍ ഫാക്ടറിക്ക് സമീപമായിരുന്നു കടുവ ഇറങ്ങിയത്. ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശത്ത് തേയില തോട്ടത്തിനരികില്‍ നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week