KeralaNews

വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ : നടപടി ക്രമങ്ങള്‍ ലഘൂകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം:വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടി ക്രമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ലഘൂകരിച്ചതായി ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വാഹനം വില്ക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും വ്യത്യസ്തമായ രണ്ടു ഓഫീസുകളുടെ പരിധിയില്‍ വരുന്നുവെങ്കില്‍ അപേക്ഷകര്ക്ക് നോ-ഡ്യൂ സര്ട്ടിുഫിക്കറ്റ് ലഭിക്കുവാനും കൈമാറ്റം രേഖപ്പെടുത്തി കിട്ടുവാനും രണ്ടു ഓഫീസുകളെയും സമീപിക്കേണ്ടി വരുന്നുണ്ടെന്നും അത് കാരണം വളരെ കാലതാമസം നേരിടുന്നുവെന്നും ഉള്ള നിരവധി പരാതികള്‍ ഗതാഗത വകുപ്പുമന്ത്രിയ്ക്ക് ലഭിച്ചിരുന്നു. ഇതിനു പരിഹാരമായാണ് നടപടിക്രമങ്ങള്‍ ഇപ്പോള്‍ ലഘൂകരിച്ചിട്ടുള്ളത്.

പുതുക്കിയ നടപടിക്രമങ്ങള്‍ പ്രകാരം വാഹന ഉടമയും വാഹനം വാങ്ങുന്ന വ്യക്തിയും ചേര്ന്ന് വാഹ‍ന്‍‍ – 4 ലെ ഓണ്ലൈന്‍ സംവിധാനം മുഖാന്തിരം രണ്ടുപേരുടെയും മൊബൈല്‍ ഫോണില്‍ വരുന്ന പകര്പ്പും ഓണ്ലൈ്‍ന്‍ സംവിധാനം മുഖേന അപ് ലോഡ് ചെയ്യേണ്ടതാണ്.

ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്ന വേളയില്‍, വില്ക്കു ന്ന വ്യക്തിയുടെയോ വാങ്ങുന്ന വ്യക്തിയുടെയോ ഇഷ്ടാനുസരണം അപേക്ഷ സമര്പ്പയണത്തിനായി ഓഫീസ് തിരഞ്ഞെടുക്കാവുന്നതാണ്. ഒറിജിനല്‍ രജിസ്‌ട്രേഷ‍ന്‍ സർട്ടിഫിക്കറ്റ്, അപേക്ഷയോടും അനുബന്ധ രേഖകളോടും, ആര്‍.സി അയക്കുവാന്‍ സ്പീഡ് പോസ്റ്റിനു ആവശ്യമായ സ്റ്റാമ്പ് പതിച്ചു തപാല്‍ കവറിനോടും ഒപ്പം തെരെഞ്ഞെടുത്ത ഓഫീസില്‍ തപാല്‍ മുഖേന അയച്ചു നൽക്കുകയോ, ഓഫീസിനു മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ ഓണ്ലൈ ‍ന്‍ ടോക്കണ്‍ എടുത്ത് നേരിട്ട് അപേക്ഷ സമര്പ്പി ക്കുവാ‍ന്‍ പാടുള്ളൂ. ഇത്തരം അപേക്ഷകളില്‍ മുന്ഗിണനാ ക്രമം അനുസരിച്ച് മാത്രമേ ഓഫീസില്‍ നിന്നും തീര്പ്പ് കല്പിടക്കുകയുള്ളൂ. അപേക്ഷ സമര്പ്പി ക്കുന്ന ഓഫീസില്‍ നിന്ന് തന്നെ നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം പൂര്ത്തി യാക്കി പുതിയ രജിസ്‌ട്രേഷ‍ന്‍ സര്ട്ടിഫിക്കറ്റ് പുതിയ ഉടമസ്ഥ‍‍ന് തപാല്‍ മുഖേന അയച്ചു നല്കു്ന്നതും പഴയ രജിസ്‌ട്രേഷ‍ന്‍ സര്ട്ടിഫിക്കറ്റ് നശിപ്പിക്കുന്നതുമാണ്.

വാങ്ങുന്ന വ്യക്തിയും വില്ക്കു ന്ന വ്യക്തിയും വ്യത്യസ്ത ഓഫീസുകളുടെ പരിധിയില്‍ വരുകയും അപേക്ഷ സമര്പ്പിക്കാനായി തിരഞ്ഞെടുക്കുന്നത് വില്ക്കു ന്ന വ്യക്തിയുടെ ഓഫീസ് ആകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആ വാഹനത്തിന്റെ നിലവിലെ രജിസ്റ്ററിംഗ് അതോറിറ്റിയ്ക്ക് സംസ്ഥനത്തിനകത്തെ മറ്റേതൊരു രജിസ്റ്ററിങ് അതോറിററിയുടെ അധികാര പരിധിയിലേക്കും വാഹന കൈമാറ്റം രേഖപ്പെടുത്തുന്നതിന് അധികാരം നല്കിയയിട്ടുണ്ട്. വാഹനവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികള്‍ നിലവിലുണ്ടായിരിക്കാന്‍ പാടില്ലാത്തതാണ്.

പുതുക്കിയ നടപടിക്രമങ്ങള്‍ പ്രകാരം, വാഹന ഉടമയ്ക്ക് വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ തന്നെ അപേക്ഷ സമര്പ്പി ക്കുവാനുള്ള സാഹചര്യം ഉള്ളതിനാല്‍ വാഹന കൈമാറ്റം നടത്തുമ്പോള്‍ തന്നെ യാതൊരു കാലതാമസവും കൂടാതെ കൈമാറ്റത്തിനുള്ള അപേക്ഷ സമര്പ്പി ക്കുവാനും വാങ്ങിയ വ്യക്തിയാല്‍ വഞ്ചിതരാകാതിരിക്കുവാനും കഴിയും.

വാഹനം വിറ്റിട്ടും ഉടമസ്ഥാവകാശം മാറ്റപ്പെടാതെയും ഇക്കാര്യം അറിയാതെയും വഞ്ചിതരായി, വിവിധ വാഹന അപകട കേസുകളി‍ല്‍ കോടതി വിധിക്കുന്ന നഷ്ട പരിഹാരവും വാഹന നികുതി കുമിഞ്ഞു കൂടുന്നതും മൂലം വാഹനം വിറ്റയാ‍ള്‍ വന്‍ സാമ്പത്തിക ബാധ്യതയി‍ല്‍ പെട്ടുപോയ നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്പെവട്ടിരുന്നതായും ഗതാഗത വകുപ്പുമന്ത്രി അറിയിച്ചു. പുതിയ നടപടി ക്രമങ്ങള്‍ പ്രകാരം ഇത്തരം പ്രശ്‌നങ്ങള്ക്ക്ത പരിഹാരം കാണാന്‍ കഴിയുന്നതാണ്.

വാഹനങ്ങളുമായി ബന്ധപ്പെട്ട് ആര്‍.ടി.ഓഫീസുകളില്‍ സമർപ്പിയ്ക്കേണ്ട എല്ലാവിധ അപേക്ഷകളും ഇനിമുതല്‍ ഓഫീസില്‍ നേരിട്ട് സമർപ്പിയ്ക്കേണ്ടതില്ല. ഇതിനായി പ്രത്യേകം തയ്യാറാക്കി ഓഫീസ് പരിസരത്ത് വച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിച്ചാ‍ല്‍ മതിയാകുന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിന് ഇപ്പോള്‍ സഹായകരമായ ഈ സംവിധാനം ഭാവിയിലും തുടരുമെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button