25.6 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു;സെഞ്ച്വറി അടിച്ച് തക്കാളി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില (vegetable price)കുതിക്കുന്നു. തക്കാളിയ്ക്ക്(tomato) വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി.

ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത് രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും നൂറ് രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയായി. കര്‍ണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വര്‍ദ്ധനയും നാട്ടുകാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്.

പച്ചക്കറിക്ക് മാത്രമല്ല, അരിയ്ക്കും വില കൂടിയിട്ടുണ്ട്. ജയ അരിയ്ക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്കും ഏഴു രൂപ വരെ പലയിടങ്ങളിലും കൂടി.ആന്ധ്ര പ്രദേശിൽ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതോടെ, ഇത് വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്.

ജയ അരിക്ക് സംസ്ഥാനത്ത് ഇന്ന് വില കിലോഗ്രാമിന് 39 രൂപ മുതൽ 42 രൂപ വരെയായിരുന്നു. ഇതേ അരി കഴിഞ്ഞ ആഴ്ച വില 34 രൂപ മുതൽ 38 രൂപ വരെയാണ്. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോൾ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു. ഇന്ധന വിലയെ പിൻപറ്റി പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം വില ഉയർന്നതിന് പിന്നാലെയാണ് അരിക്കും വില ഉയരുന്നത്.തക്കാളി ഉള്‍പ്പെടെ മിക്ക പച്ചക്കറിക്കും പഴങ്ങള്‍ക്കും വില കൂടിയപ്പോള്‍ സവാളയുടെ വിലക്കുറവാണ് ഏക ആശ്വാസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

Popular this week