FeaturedHome-bannerKeralaNews

കര്‍ണാടക അതിര്‍ത്തിയില്‍ പച്ചക്കറി ലോറിയ്ക്ക് നേരെ ആക്രമണം,ലോഡ് പൂര്‍ണമായി നശിപ്പിച്ചു

<p>കാസര്‍കോഡ്: കൊവിഡ് കാലത്ത് കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തോടുള്ള പ്രകോപനം തുടരുന്നു.കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കുനേരെ ആക്രമിച്ചതാണ് ഒടുവിലെ സംഭവം. കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മൈസുരൂവില്‍നിന്ന് വന്ന ലോഡ് പൂര്‍ണമായും നശിപ്പിച്ചു. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറിലാണ് കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി വണ്ടി തടഞ്ഞത്. വാഹനം തടഞ്ഞ് പച്ചക്കറികള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ച സംഘം ഡ്രൈവറെയും തൊഴിലാളികളെയും മര്‍ദിച്ചു.</p>

<p>കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ അതിര്‍ത്തിയില്‍ ഇന്നു കര്‍ണാടക പോലീസ് തടഞ്ഞിരുന്നു.അതിര്‍ത്തി കടന്നാല്‍ അറസ്റ്റ് ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്.</p>

<p>നേരത്തെ അതിര്‍്ത്തിയിലെ റോഡുകള്‍ മണ്ണിട്ടു നികത്തിയതിനേത്തുടര്‍ന്ന് ചരക്കു നീക്കത്തില്‍ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു.കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിനേത്തുടര്‍ന്ന് കേരളത്തിന് നേരിയ ആശ്വാസമായി പച്ചക്കറി ലോറികള്‍ കേരളത്തില്‍ എത്തി തുടങ്ങിയിരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കുടുങ്ങി കിടന്ന ലോറികളാണ് പുലര്‍ച്ചയോടെ എറണാകുളത്തും കോഴിക്കോടും എത്തിയത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button