തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ അവസാന അംഗമായി വീണ ജോര്‍ജും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ആരോഗ്യവകുപ്പായിരിക്കും ആറന്മുള എം.എല്‍.എയ്ക്ക് നല്‍കുക.
മുഖ്യമന്ത്രി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഘടകകക്ഷി മന്ത്രിമാരുടെ ഊഴമായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായ സിപിഐയിലെ കെ.രാജനാണ് മുഖ്യമന്ത്രിക്ക് പിന്നാലെ സത്യവാചകം ചൊല്ലി അധികാരമേറ്റത്.
തുടര്‍ന്ന് കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ റോഷി അഗസ്റ്റിന്, ജനതാദള്‍ – എസ് അംഗം കെ.കൃഷ്ണന്‍കുട്ടി, എന്‍സിപി അംഗം എ.കെ.ശശീന്ദ്രന് എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), വി.അബ്ദുറഹ്മാന് (ഇടതു സ്വതന്ത്രന്) എന്നിവരാണ് പിന്നാലെ അധികാരത്തിലേറിയ മന്ത്രിമാര്‍. ഘടകകക്ഷി മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അക്ഷരമാല ക്രമത്തിലാണ് മറ്റുള്ളവര്‍ അധികാരമേറ്റത്.