എസ്‌കോര്‍ട്ട് വേണ്ടെന്ന് പറഞ്ഞിട്ട് പോലീസ് സമ്മതിച്ചില്ലെന്ന് സതീശന്‍; കറുത്ത കാറില്‍ യാത്ര ചെയ്യില്ലെന്ന് എപ്പോള്‍ പറഞ്ഞു? പുതിയ കാറില്ല, സുരക്ഷ കുറയ്ക്കും; വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന ‘നെഹ്റുവിയൻ സോഷ്യലിസ്റ്റ്’ എന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിലപാട് അറിയിച്ചു വി ഡി സതീശന്‍. കറുത്ത കാറില്‍ യാത്ര ചെയ്യില്ലെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ചു. എന്താ കറുത്ത കാറിന് കുഴപ്പം. ഈ സഹചര്യത്തില്‍ പുതിയ കാര്‍ വാങ്ങിയാല്‍ അത് തെറ്റായ സന്ദേശം നല്‍കും. ഏത് വണ്ടിയാണോ ലഭ്യം അത് ഉപയോഗിക്കും. പുതിയ കാര്‍ വാങ്ങിയാല്‍ ആരും ഒന്നും പറയില്ല. പക്ഷേ അത് തെറ്റായ സന്ദേശമാകും. 10,000 കിലോ മീറ്റോറോ ഒരു ലക്ഷം കിലോ മീറ്ററോ ഓടിയ വണ്ടിയാണേലും അത് സ്വീകരിക്കും.

ഭയങ്കര ലാളിത്യമുള്ളയാളാണെന്ന് അവകാശപ്പെടുന്നില്ല. ഫുള്‍ കോണ്‍വോ ഉണ്ടാവില്ല. എസ്‌കോര്‍ട്ട് വേണ്ടെന്ന് പറഞ്ഞിട്ട് പൊലീസ് സമ്മതിച്ചില്ല. മൂന്ന് വണ്ടികള്‍ കൂടുതല്‍ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മുമ്പ് കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിച്ചവരെ തെറ്റ് പറയില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ കേന്ദ്രമടക്കം നോക്കുന്നതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി നല്ല കാര്യങ്ങള്‍ വരുമ്പോള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം മധ്യമങ്ങളോടായി പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ വരുമ്പോള്‍ വിമര്‍ശിച്ചോള്ളൂ. അത് വേണം. ആ അഭിപ്രായക്കാരനാണ് താനെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് ആണ്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. തന്നെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കാത്തതിന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പരിഭവം പറഞ്ഞയാളാണ് നെഹ്റു. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍’- വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ല. എല്ലാ നേതാക്കളും ഒരുമിച്ചാണ് പത്തുപേരെ തീരുമാനിച്ചത്. ഒന്നു രണ്ടുപേരെ തീരുമാനിക്കുന്നതില്‍ മാത്രമാണ് സാമുദായിക സമവാക്യങ്ങള്‍ അടക്കം കണക്കിലെടുത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും മുഖ്യമന്ത്രി തയ്യാറായി.

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിമാര്‍ ആരൊക്കെയാണെന്ന് പ്രഖാപിച്ചത്. 20 മന്ത്രിമാരുടെ പട്ടികയാണ് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, കെ എ തുളസി, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, മോന്‍സ് ജോസഫ്, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, എം ലിജു തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വകുപ്പുകളില്‍ ധാരണയായെന്നും അത് പിന്നീട് അറിയിക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു. കേരള കോണ്‍ഗ്രസില്‍ നിന്നുമാണ് ചിഫ് വിപ്പ് ഉള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറുമാകും.

Designated Kerala Chief Minister V.D. Satheesan clarified his stance on official vehicles and security, stating that buying a new car would send a wrong message to the public under current circumstances. He emphasized that he will accept any available vehicle, regardless of its mileage or color. Describing himself as a ‘Nehruvian Socialist’ who welcomes constructive media criticism, Satheesan also dismissed rumors of group rifts within the Congress, asserting that the 21-member cabinet list was finalized through absolute consensus.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News