27.6 C
Kottayam
Sunday, June 7, 2026

ഗാന്ധിചിത്രം തകർത്തതാര്? കോൺഗ്രസോ? തെളിവു നൽകുമോ സിസിടിവി?

Must read

കൽപറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്തതാരെന്നതിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെ, അന്വേഷണസംഘം അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഓഫിസിനുള്ളിലെ ഒരു കാമറയിലെയും കെട്ടിടത്തിനു താഴെയുള്ള കടയിലെയും നിരീക്ഷണക്യാമറ ദൃശ്യങ്ങളാണു പരിശോധിച്ചത്. വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, ആക്രമസംഭവങ്ങളുടെ മൊബൈൽ ക്യാമറ ദൃശ്യങ്ങളും ഫോട്ടോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഓഫിസിലുണ്ടായ അക്രമത്തിന്റെ ദൃക്സാക്ഷികളെയും പലതവണയായി സംഭവ സ്ഥലത്തെത്തിയവരെയും ചോദ്യം ചെയ്യും.

ഇന്നലെ കമ്പളക്കാട് സിഐ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംപി ഓഫിസിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ, അക്രമം നടന്ന് ഇത്രയും ദിവസമായതിനാൽ സംഭവസ്ഥലത്തുനിന്നു വേണ്ടത്ര തെളിവുകൾ ശേഖരിക്കാനാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ഓഫിസ് ഹാളിലെ നിരീക്ഷണകാമറയിലെ ദൃശ്യങ്ങളിൽ അക്രമങ്ങളുടെ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല.

സംഭവസ്ഥലത്തു നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇരുവിഭാഗവും സമൂഹമാധ്യമങ്ങളിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറി. ഓഫിസിൽ അതിക്രമിച്ചു കയറിയ എസ്എഫ്ഐ പ്രവർത്തകരാണു ഗാന്ധിയുടെ ചിത്രം താഴെയിട്ടു നശിപ്പിച്ചതെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുന്നു. എന്നാൽ, ഗാന്ധി നിന്ദ നടത്തിയിട്ടില്ലെന്നും എസ്എഫ്ഐയുടെ തലയിൽ കുറ്റം ചാർത്താൻ കോൺഗ്രസുകാർ തന്നെയാണു ഗാന്ധിജിയുടെ ചിത്രം തകർത്തതെന്നതിനു വിഡിയോകളും ഫോട്ടോകളും തെളിവാണെന്നും സിപിഎം പ്രവർത്തകർ പറയുന്നു.

ആക്രമണം നടത്തിയവർ പുറത്തു പോയതിനു ശേഷമുള്ള ചില ഫോട്ടോകളിൽ ഓഫിസിലെ ചുമരിൽ ഗാന്ധിചിത്രം കാണാം. അതിനു ശേഷമാണു ഗാന്ധിചിത്രം തകർക്കപ്പെട്ടതെന്നും വാദമുയരുന്നു. ആക്രമണത്തെത്തുടർന്ന് എംപി ഓഫിസിനു താഴെ പൊലീസുമായി സംഘർഷം നടക്കുമ്പോഴാണു തകർക്കപ്പെട്ട ഗാന്ധി ചിത്രത്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്. ഓഫിസ് ജീവനക്കാരെ മർദിക്കുകയും എംപിയുടെ കസേരയിൽ വാഴ വയ്ക്കുകയും ചെയ്തു പോയശേഷം ഓഫിസിൽ കയറിപ്പറ്റിയ എസ്എഫ്ഐ സംഘമാണു ഗാന്ധിചിത്രം വലിച്ചു താഴെയിട്ടതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്.

- Advertisement -

പലതവണയായി ഒന്നിലേറെ എസ്എഫ്ഐ സംഘങ്ങൾ ഓഫിസിലെത്തി. അക്രമം നടത്തിയ മിക്ക എസ്എഫ്ഐക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതിനു ശേഷവും ചില എസ്എഫ്ഐക്കാർ എംപി ഓഫിസ് പരിസരത്തു ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നുവെന്നു കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

Popular this week