33.4 C
Kottayam
Saturday, May 4, 2024

വയനാട്ടിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചതായി പരാതി

Must read

വയനാട് : പതിനൊന്നു വയസുകാരിയായ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ മേപ്പാടി പൊലീസ്  കേസ് എടുത്തു. കുട്ടിയുടെ മൊഴിയെടുക്കുകയാണെന്നും കേസില്‍ കുട്ടിയുടെ അച്ഛനെയും അമ്മയെയും പ്രതികളാകുമെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

അതേസമയം ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന  റിപ്പോർട്ടുകളും പുറത്തു വരുന്നു. വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് പെൺകുട്ടിയെ മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വർഷം മുൻപ് ചൈൽഡ് ലൈൻ ആവശ്യപ്പെട്ടെങ്കിലും ബാലക്ഷേമ സമിതി അത് ഗൗരവത്തിൽ എടുത്തില്ലെന്നാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week