മധ്യസ്ഥ ചർച്ചയിലും ഷാജു പറഞ്ഞത് മദ്യപാനം നിർത്താനാകില്ലെന്ന്, കോടതി വിലക്ക് ലംഘിച്ച് വീട്ടിലെത്തി, ;ബിന്ദുവിൻ്റെ ദേഹത്ത് 9 വെട്ടുകൾ, നടന്നത് അതിക്രൂരമായ കൊലപാതകങ്ങൾ

കല്‍പ്പറ്റ: വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെയാണ് ഗൃഹനാഥന്‍ ഷാജു വെട്ടിക്കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയില്‍ മരിച്ചനിലയിലാണ് ഷാജുവിനെ കണ്ടെത്തിയത്.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടില്‍ കയറുന്നതിന് ഷാജുവിന് കോടതിയുടെ വിലക്കുണ്ടായിരുന്നു. എന്നാല്‍ ലംഘിച്ച് വീട്ടിലെത്തിയാണ് ബിന്ദുവിനെയും ബേസിലിനെയും ഷാജു വെട്ടിക്കൊന്നത്. അതേസമയം ഷാജു മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഭാര്യയുടെയും മകന്റെയും പരാതിയെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് കോടതി ഇയാള്‍ക്ക് വീട്ടില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

ദീര്‍ഘകാലമായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവരുടെ മകള്‍ ബ്രിട്ടനിലാണ് ഉള്ളത്. ഇവര്‍ ഇന്ന് രാവിലെ ഫോണില്‍ അമ്മയെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ആരും എടുക്കാത്തതോടെ ഇവര്‍ അയല്‍വാസികളെയും ബന്ധുക്കളെയുമെല്ലാം ബന്ധപ്പെട്ട് കാര്യം അന്വേഷിക്കുകയായിരുന്നു ബന്ധുക്കള്‍ അടക്കമുള്ളവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ബിന്ദുവിനെയും ബേസിലിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷാജുവിനെ അടച്ചിട്ട കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News