CrimeKeralaNews

പാവം കന്യാസ്ത്രിയെ കൊന്നതിലുള്ള ദൈവശിക്ഷ: അഭയക്കേസിലെ മുൻ അന്വേഷണ ഉദ്യോസ്ഥന്റെ പ്രതികരണം

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സ്പെഷ്യൽ സിബിഐ കോടതിയുടെ വിധി പാവം കന്യാസ്ത്രിയെ കൊന്നതിലുള്ള ദൈവ ശിക്ഷയാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബിഐ മുൻ ഡിവൈഎസ്പി വർഗ്ഗീസ് തോമസ്. വിധിയോട് വിയോജിപ്പോ ശിക്ഷയുടെ കാഠിന്യം കുറഞ്ഞ് പോയെന്ന പരാതിയോ ഇല്ല.

താനടക്കുമുള്ളവർ ജോലി കൃത്യമായി ചെയ്തതിൻ്റെ പരിണിത ഫലമാണ് ഇന്നുണ്ടായിരിക്കുന്ന വിധി. അതിൽ തനിക്ക് അഭിമാനമുണ്ടെന്നും കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാതിരിക്കാൻ കഴിയില്ല. കോടതിക്ക് ന്യായമെന്ന് തോന്നുന്ന ഈ വിധി ദൈവ ശിക്ഷയാണ്. ഒരു തെറ്റും ചെയ്യാത്ത പാവം കന്യാസ്ത്രിയെ കോൺവെൻ്റിൽ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്തിയ കേസാണ്.

ശക്തമായ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉള്ളതിനാൽ മേൽക്കോടതിയിൽ അപ്പീൽ പോയാലും വിചാരണ കോടതിയുടെ വിധി അസ്ഥിരപ്പെടുത്തില്ല എന്നാണ് തൻ്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിബിഐ ഡിവൈസ് പിയായിരുന്ന വർഗ്ഗീസായിരുന്നു അഭയയുടെ മരണം കൊലപാതകമാണ് എന്ന് റിപ്പോർട്ട് നൽകിയത്. പിന്നീട് അതിൻ്റെ പേരിലുള്ള സമ്മർദ്ദം താങ്ങാനാവാതെ സർവ്വീസിൽ നിന്നും സ്വയം വിരമിക്കുകയായിരുന്നു അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button