അര്‍ജുന്‍ പെണ്‍കുട്ടിക്ക് നല്‍കാന്‍ പതിവായി മിഠായി വാങ്ങിയിരുന്നു, കൊലപാതകം നടന്ന ദിവസം വാങ്ങിയത് 50 രൂപയ്ക്ക്; വണ്ടിപ്പെരിയാറിലെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസുകാരിക്ക് പ്രതി അര്‍ജുന്‍ പതിവായി മിഠായി വാങ്ങി നല്‍കിയിരുന്നുവെന്ന് കടയുെടയുടെ മൊഴി. മിഠായി നല്‍കിയാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതെന്ന് പ്രതി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

പ്രതിയുടെ കുറ്റസമ്മതം സാധൂകരിക്കുന്നതാണ് ഇപ്പോള്‍ കടയുടമ നല്‍കിയിരിക്കുന്ന മൊഴി. ചില ദിവസങ്ങളില്‍ 100 രൂപയ്ക്കും ചിലപ്പോള്‍ 50 രൂപയ്ക്കും മിഠായി വാങ്ങിയിരുന്നതായാണ് കടയുടമ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടി കൊല്ലപ്പെട്ട ജൂണ്‍ 30ന് പ്രതി 50 രൂപയ്ക്ക് മിഠായി വാങ്ങിയിരുന്നുവെന്നും കടയുടമ പോലീസിനെ അറിയിച്ചു. പ്രതിയുമായി കടയില്‍ തെളിവെടുപ്പിന് എത്തിയതായിരുന്നു പോലീസ്.

കൊലപാതകത്തില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ കടയുടമയെ സാക്ഷികളാക്കാനാണ് പോലീസിന്റെ തീരുമാനം. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പ്രതിക്ക് മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കും. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News