24.6 C
Kottayam
Saturday, June 6, 2026

വന്ദേഭാരത്🚂 യാത്രാ നിരക്ക് ഇരട്ടി,വേഗതയു അത്രയുണ്ടാവില്ല, സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു

Must read

തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് എത്തിയത് ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ട്രെയിൻ സമയം, നിരക്ക്, സ്പീഡ് എന്നിവയിലൊന്നും അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. തമിഴ്നാട്ടിലെ രണ്ട് പ്രധാന ന​ഗരങ്ങളെ അ‍ഞ്ച് മണിക്കൂർ കൊണ്ട് ബന്ധിപ്പിക്കാനാകുമെന്നതാണ് നേട്ടം. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് 508 കിലോമീറ്ററാണ് ദൂരം.

ചെന്നൈ – കോയമ്പത്തൂർ വന്ദേഭാരത് ട്രെയിൻ (20643) ചെയർ കാറിന് നിരക്ക് 1365 രൂപയാണ്. 308 രൂപ ഇതിൽ കാറ്ററിങ് സർവീസിനാണ് ഈടാക്കുന്നത്. എക്സിക്യൂട്ടീവ് ക്ലാസിന് 2485 രൂപയാണ് ചാർജ്. ഇതിൽ 369 രൂപ കാറ്ററിങ് സർവീസിന് ഈടാക്കുന്നു. അതേസമയം, വന്ദേഭാരത് (20644) ട്രെയിനില ചെയർ കാർ 1215 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2310 രൂപയുമാണ് നിരക്ക്. 

ഈ നിരക്കുകൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഏകദേശം 1200-1300 രൂപക്ക് ഇടയിലായിരിക്കും വന്ദേഭാരത് ട്രെയിനിലെ ചെയർ കാറിന് ടിക്കറ്റ് നിരക്ക്. 2300 രൂപയോടടുത്ത് എക്സിക്യൂട്ടീവിനും ചാർജ് ആകാനാണ് സാധ്യത. സോഷ്യൽ മീഡിയാ ചർച്ചകളിൽ വന്ദേഭാരത് ചെയർ കാർ ടിക്കറ്റിന് 1400 രൂപയാകുമെന്ന് പലരും അഭിപ്രായപ്പെട്ടു. 9 മണിക്കൂറുനുള്ളിൽ തിരുവനന്തപുരം-കണ്ണൂർ യാത്ര ചെയ്യുന്ന ജനശതാബ്ദിക്ക് എസി ചെയർകാറിന് 755 രൂപയും സെക്കൻഡ് സിറ്റിങ്ങിന് 220 രൂപയുമാണ് ചാർജ്. ഏഴ് മണിക്കൂറുകൊണ്ട് എത്തുന്ന രാജധാനി എക്സ്പ്രസിൽ 2 എസി സ്ലീപ്പർ ടിക്കറ്റിന് 1235 രൂപയാണ് ചാർജ്. 

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 501 കിലോമീറ്ററാണ് ദൂരം. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് തിരുവന്തപുരം-കണ്ണൂർ സർവീസിന് ഏഴ് മണിക്കൂറെടുക്കും. അങ്ങനെയെങ്കിൽ വന്ദേഭാരതിന്റെ വേ​ഗത മണിക്കൂറിൽ ശരാശരി 71 കിലോമീറ്ററായിരിക്കും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week