FeaturedHome-bannerNationalNews
മദ്യനയക്കേസ്: കെജ്‌രിവാളിന് CBIയുടെ സമന്‍സ്, ചോദ്യംചെയ്യലിന് ഹാജരാകണം
ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐയുടെ സമന്‍സ്.
ഞായറാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഈ കേസിലാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ അറസ്റ്റിലായത്. മദ്യനയം പിന്നീട് റദ്ദാക്കിയിരുന്നു.
മദ്യനയം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴ ഇടപാട് നടന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ ആരോപണം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരികളെ നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് എഎപി ആരോപിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News