KeralaNewsRECENT POSTS
ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി സഞ്ചരിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞു
തലശേരി: ആര്‍.എസ്.എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരിയുടെ വാഹനം തലകീഴായി മറിഞ്ഞു. തലശ്ശേരി കൂത്ത്പറമ്പ് റോഡില്‍ ആറാം മൈലില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ വത്സന്‍ തില്ലങ്കേരിക്കും ഗണ്‍മാന്‍ അരുണിനും പരുക്കേറ്റു. ഇരുവരേയും തലശ്ശേരി ഇന്ദിരാഗാന്ധിഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സി.ടി സ്‌കാന്‍ എടുത്തതില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
വാഹനത്തിന്റെ തകരാറാണോ മഴ മൂലമാണോ വാഹനം അപകടത്തില്‍ പെട്ടത് എന്ന് വ്യക്തമല്ല. പരുക്ക് ഗുരുതരമമല്ല. കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ വീട്ടില്‍ നിന്ന് ട്രെയിന്‍ കേറാന്‍ പോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഹൈവേ പെടോള്‍ സംഘമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News