പൊള്ളാച്ചി: തമിഴ്നാട്ടിലെ വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളുടെ പേരുവിവരങ്ങള്‍ പുറത്ത്. മലപ്പുറം പാങ്ങ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളായവരുമാണ് അപകടത്തില്‍ മരിച്ചത്. പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപികയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അപകടത്തിൽ മരിച്ചവർ-
പാലൂർ പരുത്തിയിൽ അജിത(പ്രധാനാധ്യാപിക, പാങ്ങ് ജിഎൽപിസ്- 54 വയസ്സ്)
റംല(52)
സുഹ്‌റ(43)
ആശ(41)
മജീദ്(43)
സജിത(45)
പാങ്ങ് ജിയുപിഎസ് അധ്യാപിക ഷക്കീല(37)
റുക്കിയ (39)
ഹിഷാം(12)
അപകടത്തിൽ പരിക്കേറ്റവർ-
മസ്‌നീൻ(10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ
നൗഷാദ്, ഷഹദിൻ(11), ഡ്രൈവർ മുഹമ്മദ് ഫാഹിസ്- കോയമ്പത്തൂരിലെ ആശുപത്രിയിൽ
വാൽപ്പറ അപകടത്തിൽ മരിച്ച പാങ്ങ് ജിഎൽപി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത പുലാമന്തോൾ പാലൂർ സ്വദേശിനിയാണ്. കഴിഞ്ഞ രണ്ടുവർഷമായി പാങ്ങ് ജിഎൽപി സ്‌കൂളിലെ പ്രധാനാധ്യാപികയാണ്. പരേതരായ കെ. പത്മനാഭൻ നായർ, മീനാക്ഷിക്കുട്ടി(റിട്ട. അധ്യാപിക) എന്നിവരാണ് മാതാപിതാക്കൾ. റിട്ട. സ്പിന്നിങ് മിൽ ഉദ്യോഗസ്ഥനായ ശിവരഘുവാണ് ഭർത്താവ്. മക്കൾ: അഭിരാമി, അവന്തിക.
വാൽപ്പാറ അപകടത്തിൽ മരിച്ചവരിൽ പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശിനിയായ അധ്യാപികയും. കൊളത്തൂരിലെ പരേതനായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ചന്ദ്രന്റെയും ചന്ദ്രമതിയുടെയും മകളായ ആശ(41)യ്ക്കാണ് വാൽപ്പാറയിലെ അപകടത്തിൽ ജീവൻ നഷ്ടമായത്. ദീർഘകാലമായി ആശ പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപികയാണ്. ഭർത്താവ്: ജിതേഷ്. മക്കൾ: ഐശ്വര്യ, അക്ഷര, അശ്വത്. സഹോദരൻ: അരുൺ(മങ്കട പോലീസ് സ്‌റ്റേഷൻ)
നാട്ടുകാരും വിനോദസഞ്ചാരികളും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തത് കൂടുതൽ ജീവനുകൾ രക്ഷിക്കാൻ സഹായിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ അധ്യാപകരുടെ സംഘം വേനലവധി ആഘോഷിക്കാനായി വാൽപ്പാറയിലേക്ക് പോയതായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും വളവ് തിരിയുന്നതിനിടെ ബ്രേക്ക് തകരാറിലായതോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
അപകടവിവരം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും ബന്ധുക്കളും വാൽപ്പാറയിലേക്കും പൊള്ളാച്ചിയിലേക്കും പുറപ്പെട്ടു കഴിഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ തമിഴ്‌നാട് സർക്കാർ വേഗത്തിലാക്കി. കേരളാ പോലീസും ജനപ്രതിനിധികളും തമിഴ്‌നാട് അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണ്. വേനലവധി തുടങ്ങിയതിന് തൊട്ടുപിന്നാലെ നടന്ന ഈ ദുരന്തം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെയും നടുക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത വിധം വലിയൊരു ശൂന്യതയാണ് പാങ്ങ് ഗ്രാമത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നത്.
nine people from Kerala, including teachers and their family members from Malappuram district, were killed when their tourist van plunged into a gorge in Valparai, Tamil Nadu. The accident occurred at the 13th hairpin bend on the Pollachi-Valparai road on Friday evening around 4 PM. The vehicle reportedly lost control and fell nearly 100 feet onto the road below near the 8th bend. Several others are critically injured and are being treated at hospitals in Pollachi and Coimbatore.


