കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദര്‍ശനത്തിന് തുടക്കമായി. പുലര്‍ച്ചെ 4.30ന് ശ്രീകോവില്‍ നട തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്തെത്തിയ ഭക്തര്‍ക്കാണ് പ്രവേശനം നല്‍കിയിരിക്കുന്നത്.
കിഴക്കേ ഗോപുരനടയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനത്തിനുശേഷം വടക്കേ ഗോപുരനട വഴി പുറത്തേക്കിറങ്ങുന്ന സംവിധാനമാണ് ഒരുക്കിയിരുന്നത്. കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളില്‍ വ്യാഘ്രപാദ മഹര്‍ഷിക്ക് പാര്‍വതീ സമേതനായി ശ്രീപരമേശ്വരന്‍ ദര്‍ശനം നല്‍കിയതാണ് അഷ്ടമിയായി ആചരിക്കുന്നതെന്നാണ് വിശ്വാസം. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി അഷ്ടമിയുടെ എല്ലാ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News