ആദ്യ ഓവറിൽ തുടർച്ചയായി നാലുസിക്സർ,15 പന്തിൽ 50, 36 പന്തിൽ സെഞ്ചുറി;15 കാരൻ വൈഭവിൻ്റെ താണ്ഡ‍വത്തിൽ ഞെട്ടി ജയ്പൂർ

ആദ്യ ഓവറിൽ തുടർച്ചയായി നാലുസിക്സർ, 36 പന്തിൽ സെഞ്ചുറി; താണ്ഡ‍വമാടി വൈഭവ്

ജയ്പുർ:ഐപിഎല്ലിൽ തകർപ്പൻ പ്രകടനം തുടർന്ന് വൈഭവ് സൂര്യവംശി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ താരം സെഞ്ചുറിയോടെ തിളങ്ങി. 36 പന്തിലാണ് കൗമാരതാരം മൂന്നക്കം തൊട്ടത്.

പ്രഫുൽ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ നാലുസിക്‌സറുകൾ പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാലെ മൈതാനത്ത് വൈഭവിന്റെ വെടിക്കെട്ട് പൂരമായിരുന്നു. ഹൈദരാബാദ് ബൗളർമാരെ നിരനിരയായി പറത്തിയ താരം 15 പന്തിൽ അർധസെഞ്ചുറി തികച്ചു. ഒമ്പത് ഓവറിൽ രാജസ്ഥാനെ മൂറുകടത്തിയ കൗമാരതാരം കളം നിറഞ്ഞുകളിച്ചു. അതോടെ എസ്ആർഎച്ച് പ്രതിരോധത്തിലായി.

അടിതുടർന്ന വൈഭവ് ബൗളർമാരെ അതിർത്തികടത്തിക്കൊണ്ടേയിരുന്നു. നോക്കി നിൽക്കാൻ മാത്രമേ ഹൈദരാബാദ് താരങ്ങൾക്കായുള്ളൂ. രണ്ടാം വിക്കറ്റിൽ ധ്രുവ് ജുറേലുമായി ചേർന്നാണ് താരം രാജസ്ഥാനെ മുന്നോട്ടുകൊണ്ടുപോയത്. ജുറേൽ 35 പന്തിൽ 51 റൺസെടുത്തു.

ജുറേൽ പുറത്തായതിന് പിന്നാലെയും വൈഭവ് വെടിക്കെട്ട് തുടർന്നു. 14-ാം ഓവറിൽ രണ്ട് സിക്‌സറും ഫോറുമടിച്ചാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. ഓവറിലെ അഞ്ചാം പന്തിൽ താരം കൂടാരം കയറി. 37 പന്തിൽ നിന്ന് 103 റൺസെടുത്താണ് പുറത്തായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News