27.6 C
Kottayam
Thursday, June 4, 2026

വാക്​സിന്‍ സ്ലോട്ടുകള്‍ ഇനി​ വാട്​സ്​ആപ്പിലൂടെ ബുക്ക്​ ചെയ്യാം; ചെയ്യേണ്ടത്​ ഇത്രമാത്രം

Must read

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിനേഷനായി ‘കോവിന്‍’ സൈറ്റ്​ ലോഗിന്‍ ചെയ്​ത്​ കാത്തിരുന്ന്​ മടു​ത്തിരിക്കുകയാണ്​ ജനങ്ങള്‍. ഇപ്പോള്‍ വാക്​സിനേഷന്‍ പ്രക്രിയ എളുപ്പമാക്കാന്‍ വാക്​സിന്‍ സ്ലോട്ടുകള്‍ ‘വാട്​സ്​ആപ്പ്’​ വഴ​ി ബുക്ക്​ ചെയ്യാനു​ള്ള സൗകര്യം ഒരു​ക്കിയിരിക്കുയാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ്​ മാണ്ഡവ്യയാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​. സര്‍ക്കാറിന്‍റെ കോറോണ ഹെല്‍പ്​ ഡസ്​ക്കിന്‍റെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ്​ ബുക്കിങ്​ നടത്തേണ്ടത്​.

വാട്​സ്​ആപ്പിലൂടെ ​വാക്​സിന്‍ ​സ്ലോട്ട്​ ബുക്ക്​ ചെ​േയ്യണ്ട ഘട്ടങ്ങള്‍ ചുവടെ:

1. +919013151515 എന്ന നമ്ബര്‍ കേണ്‍ടാക്​ട്​ ആയി സേവ്​ ചെയ്യുക

- Advertisement -

2. ‘Book Slot’ എന്ന്​ ഈ നമ്ബരിലേക്ക്​ സന്ദേശം അയക്കുക

- Advertisement -

3. SMS ആയി ലഭിച്ച ആറ്​ അക്ക ഒ.ടി.പി അടിക്കുക

4. വേണ്ട തീയതി, സ്​ഥലം, പിന്‍കോഡ്​, വാക്​സിന്‍ എന്നിവ തെരഞ്ഞെടുക്കുക

5. കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചാല്‍ വാക്​സിന്‍ സ്ലോട്ട്​ ബുക്ക്​ ആയി

- Advertisement -

നേരത്തെ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ വാട്​സ്​ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. പല ആവശ്യങ്ങള്‍ക്കും വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്​ ഇത്​ സൗകര്യപ്രദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

Popular this week