KeralaNews

കൊവിഡ്‌ ബാധിച്ച 15 കാരി കുഴഞ്ഞ് വീണു മരിച്ചു

ഓയൂര്‍: കൊവിഡ്‌ ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര തൃക്കണമംഗല്‍ എസ്.കെ.വി.വി.എച്ച്‌ എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഓടനാവട്ടം കട്ടയില്‍ പത്മാഭവനില്‍ പരേതനായ മഹേഷി​െന്‍റയും സുലഭയുടെയും മകള്‍ ഗൗതമിയാണ്​ (15) കുഴഞ്ഞ് വീണ് മരിച്ചത്.

ഗൗതമിയുടെ ഏക സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ പ്രകടമായതിനെതുടര്‍ന്ന് ഓടനാവട്ടത്തുള്ള കൊവിഡ്‌ ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ പരിശോധനക്കായി കൊണ്ടുപോയി. അവിടെവച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker