24.1 C
Kottayam
Sunday, June 7, 2026

18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്‌സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Must read

ന്യൂഡല്‍ഹി: 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്‌സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 45 വയസ് വരെയുള്ളവര്‍ക്കാണ് രജിസ്ട്രേഷന്‍. കൊവിന്‍ വെബ്‌സൈറ്റ്, ആരോഗ്യസേതു ആപ്പ് എന്നിവ വഴിയാണ് രജിസ്ട്രേഷന്‍. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പലയിടത്തും രജിസ്ട്രേഷന്‍ നടക്കുന്നില്ലായിരുന്നു. കോവിന്‍ വെബ്‌സൈറ്റ് വഴിയുള്ള രജിസ്ട്രേഷന്‍ പലയിടത്തും മുടങ്ങിയിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ചു. ഇപ്പോള്‍ രജിസ്‌ട്രേഷന്‍ സാധ്യമാണ്.

എവിടെ രജിസ്റ്റര്‍ ചെയ്യണം?

കൊവിഡ് വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യേണ്ടത് selfregistration.cowin.gov.in എന്ന വെബ്സൈറ്റിലാണ്.

രജിസ്റ്റര്‍ ചെയ്യേണ്ടതെങ്ങനെ?

- Advertisement -

selfregistration.cowin.gov.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിക്കുക.

- Advertisement -

-തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കി ‘ഗെറ്റ് ഒടിപി’ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക

-നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നമ്പര്‍ രേഖപ്പെടുത്തി ‘വേരിഫൈ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.

-തുടര്‍ന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയല്‍ കാര്‍ഡിന്റെ വിവരം രേഖപ്പെടുത്തുക.

- Advertisement -

-ലിംഗം, ജനിച്ച വര്‍ഷം, എന്നിവ നല്‍കണം.

-‘ആഡ് മോര്‍ ഓപ്ഷന്‍’ നല്‍കി ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് നാല് പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

-വാക്സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യാനായി പേരിന് നേരെയുള്ള ‘ഷെഡ്യൂള്‍’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

-‘ഷെഡ്യൂള്‍ നൗ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.

-അതില്‍ താമസ സ്ഥലത്തിന്റെ പിന്‍കോഡ് നല്‍കുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോള്‍ വാക്സിനേഷന്‍ സെന്ററുകളുടെ വിവരം ലഭ്യമാകും.

-തുടര്‍ന്ന് തിയതിയും സമയവും നല്‍കി വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.

വാക്സിനേഷന്‍ സെന്ററില്‍ അപ്പോയിന്‍മെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലില്‍ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

Popular this week