24.1 C
Kottayam
Friday, June 5, 2026

മദ്യം വാങ്ങാനെത്തിയ ആളോട് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചു: പ്രകോപിതനായി ജീവനക്കാരനെ തുണി പൊക്കി കാണിച്ച് മധ്യവയസ്‌കന്‍

Must read

ആലപ്പുഴ : ബെവ്‌കോയില്‍ നിന്നും മദ്യം ലഭിക്കണമെങ്കില്‍ ഉപഭോക്താവ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാന്‍ പലരും തയ്യാറാകുന്നില്ല. ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുമ്പോള്‍ പ്രകോപനപരമായാണ് ആളുകള്‍ പ്രതികരിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. പല സ്ഥലങ്ങളിലും ജനങ്ങള്‍ പോലീസിനോട് സഹകരിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തുവന്നത്.

മദ്യം വാങ്ങാനെത്തിയ ആളോട് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ജീവനക്കാരന് നേരെ മധ്യവയസ്‌കന്‍ തുണി പൊക്കി കാണിച്ചതായി പരാതി. ആലപ്പുഴ ബെവ്‌കോ മദ്യവില്പനശാലയിലാണ് സംഭവം. മദ്യം വാങ്ങുവാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ജീവനക്കാരന് നേരെ മധ്യവയസ്‌കന്‍ തുണി പൊക്കി കാണിച്ചത്. മധ്യവയസ്‌കന്റെ ഈ പ്രകോപനപരമായ നീക്കം അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിന് നേരെയാണെന്നും ആരോപണങ്ങള്‍ ഉയരുന്നു.

അതേസമയം സര്‍ക്കാര്‍ നിബന്ധന പ്രകാരം ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍, രണ്ടാഴ്ച മുന്‍പ് ആദ്യ ഡോസ് എടുത്തവര്‍,72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് മദ്യശാലകളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതൊന്നും കൈവശമില്ലാത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week