KeralaNews

സർട്ടിഫിക്കറ്റില്ലെങ്കിൽ കുപ്പിയില്ല,വാക്സിനെടുക്കാത്ത കുടിയൻമാർ പെട്ടു

കൊച്ചി:കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയതോടെ ഇന്നലെ ബീവറേജെസില്‍ എത്തിയ പലര്‍ക്കും മദ്യം ലഭിച്ചില്ല.കൊവിഡ് നെഗറ്റീവായതിന്‍റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ഒന്നാം ഡോസ് വാക്സിന്‍ എടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണമെന്നും മാനദണ്ഡങ്ങളില്‍ വന്ന മാറ്റം സംസ്ഥാനത്തെ ബീവറേജസുകളിലെ തിരക്കിന് ചെറിയൊരു ശമനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രം സെക്യൂരിറ്റി ജീവനക്കാര്‍ കടത്തിവിടുന്ന സ്ഥിതി വന്നതോടെയായിരുന്നു ഇത്.

ബീവറേജ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണെന്ന് വിശദമാക്കുന്ന പോസ്റ്ററൊട്ടിച്ചതോടെ സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ ആശ്രയിച്ച് കുപ്പി വാങ്ങുന്നവരുമുണ്ടായിരുന്നു. മറ്റ് സാധാരണ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവേ ബീവറേജസില്‍ ആളൊഴിഞ്ഞ ദിവസമായിരുന്നു ബുധനാഴ്ച. എന്നാല്‍ ഈ നിബന്ധന ബാറുകള്‍ക്ക് ഇല്ലാത്തതില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ പ്രതിഷേധിക്കുന്നുമുണ്ട്. രോഗവ്യാപനം തടയുന്നതിനായി നടത്തുന്ന മാനദണ്ഡം എല്ലായിടത്തും ഒറു പോലെ വന്നാലല്ലേ കൊവിഡ് കുറയൂവെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് ഇവര്‍.

മദ്യവില്‍പന ശാലകളിലെ ആൾകൂട്ടത്തിൽ ഹൈക്കോടതി സര്‍ക്കാരിനെ ഇന്നലേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ല. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം. ഒന്നുകിൽ ആൾക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കിൽ പൂർണമായി അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗം. മദ്യം വാങ്ങാനെത്തുന്നവർക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. മദ്യശാലകളിൽ അടിസ്ഥാന സൌകര്യങ്ങളൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button