വി.വി രാജേഷ് രണ്ടിടത്തെ വോട്ടര്‍പട്ടികയില്‍; പരാതിയുമായി സി.പി.ഐ

തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡിലെ സ്ഥാനാര്‍ഥിയുമായ വി.വി രാജേഷ് രണ്ടിടത്തെ വോട്ടര്‍പട്ടികയിലുള്‍പ്പെട്ടുണ്ടെന്ന പരാതിയുമായി സിപിഐ. നെടുമങ്ങാട്ടെ കുടുംബ വീടുള്‍പ്പെടുന്ന പതിനാറാം വാര്‍ഡിലെയും കോര്‍പ്പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളതെന്നാണ് പരാതി.

രാജേഷിന്റെ പേരുള്‍പ്പെട്ട വോട്ടര്‍പട്ടികകളുടെ പകര്‍പ്പ് സിപിഐ പുറത്തുവിട്ടു. ഇക്കാര്യം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. വിവരം മറച്ചുവെച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രാജേഷിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

അതേസമയം, വഞ്ചിയൂരിലേക്ക് താമസം മാറുമ്പോള്‍ തന്നെ നെടുമങ്ങാട്ടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നുവെന്നാണ് രാജേഷിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News