KeralaNews

‘പുതിയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍’; ഫലം വരുന്നതിന് മുമ്പ് തോല്‍വി സമ്മതിച്ച് വി.ടി ബല്‍റാം

പാലക്കാട്: തൃത്താല നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി പുറത്ത് വരുന്നതിനു മുമ്പ് തോല്‍വി സമ്മതിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി വി.ടി. ബല്‍റാം. തൃത്താലയുടെ ജനവിധി വിനിയപുരസ്സരം അംഗീകരിക്കുന്നുവെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

പുതിയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലെ എം.ബി. രാജേഷായിരുന്നു ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. രണ്ടായിരത്തിലധികം വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിനുള്ളത്.

അതേസമയം പൂഞ്ഞാറില്‍ കേരള ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജിനും കാലിടറി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് ഇവിടെ വിജയിച്ചത്. 11,404 വോട്ടുകള്‍ക്കാണ് അദ്ദേഹത്തിന്റെ ജയം. ഇവിടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാനുണ്ട്.

തുടര്‍ച്ചയായി എട്ട് തവണത്തെ വിജയത്തിന് ശേഷം വീണ്ടും ജനവിധി തേടിയപ്പോഴാണ് പി.സി ജോര്‍ജിന് കാലിടറിയത്. ഈ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടര്‍മാരോട് പരസ്യ വെല്ലുവിളി നടത്തി അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചതാണ് പി.സി. ജോര്‍ജിന് വിനയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button