ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണം; ആവശ്യവുമായി വി. ശിവൻകുട്ടി

തിരുവനന്തപുരം: തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഈ അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് സ്പെയിനും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News