28.4 C
Kottayam
Saturday, June 6, 2026

വി ആർ കൃഷ്‌ണതേജ ആലപ്പുഴ കളക്ടറായി ചുമതല ഏറ്റെടുത്തു.

Must read

ആലപ്പുഴ:വി ആർ കൃഷ്‌ണതേജ ആലപ്പുഴ കളക്ടറായി ചുമതല ഏറ്റെടുത്തു.ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷമാണ് കൃഷ്‌ണതേജയെ നിയമിച്ചത്.ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.ശ്രീറാം വെങ്കിട്ടരാമൻ എത്താത്ത സാഹചര്യത്തില്‍ എഡിഎം സന്തോഷ്‌കുമാറാണ് ചുമതല കൈമാറിയത്.

ശ്രീറാമിന് സപ്ലൈകോയില്‍ ജനറല്‍ മാനേജര്‍ ആയാണ് പുതിയ നിയമനം. കെഎം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കടുത്ത നിയമലംഘനങ്ങള്‍ നടത്തിയെന്ന് ആരോപണം നിലനില്‍ക്കുന്ന ആളാണ് ശ്രീറാം. ഔദ്യോഗിക സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ അട്ടിമറിച്ചു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശ്രീറാം തിരികെ എത്തിയപ്പോള്‍ ആദ്യം നല്‍കിയ പദവിയും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൊവിഡ് വ്യാപന ഘട്ടത്തില്‍ കൊവിഡ് 19 സ്‌പെഷ്യല്‍ ഓഫീസര്‍ ആയിട്ടായിരുന്നു അന്ന് നിയമനം.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി നിയമിക്കുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയനും പ്രതിപക്ഷവും വലിയ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ശ്രീറാമിനെ സ്ഥാനത്ത് നിന്ന് മറ്റുന്നത് സംബന്ധിച്ച് അനുകൂലമായ ഒരു സൂചനയും രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നല്‍കുകയും ചെയ്തിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായി ഓഗസ്റ്റ് 1 ന് വൈകീട്ട് പുതിയ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

- Advertisement -

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week