വാവ സുരേഷിനെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ല; വനംവകുപ്പിനെതിരെ മന്ത്രി വാസവന്‍

കോട്ടയം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി വി.എന്‍. വാസവന്‍. പമ്പിനെ പിടിക്കാന്‍ വാവ സുരേഷിനെ വിളിക്കരുതെന്ന് പറയാന്‍ ഫോറസ്റ്റുകാര്‍ക്ക് കഴിയില്ലെന്ന് വാസവന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് കുശുമ്പാണെന്നും മന്ത്രി വ്യക്തമാക്കി. വാവ സുരേഷിന്റെ പാമ്പുപിടിത്ത രീതി അംഗീകരിക്കുവാന്‍ കഴിയില്ലെന്ന വനം വകുപ്പ് അധികൃതരുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാമ്പ് പിടിക്കാനായി പ്രത്യേക ഹുക്കും ബാഗും നല്‍കാറുണ്ട്. ഇത്തരം മുന്‍കരുതല്‍ ഇല്ലാതെയാണ് വാവ സുരേഷും അദ്ദേഹത്തെ അനുകരിക്കുന്നവരും പാമ്പിനെ പിടിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പാമ്പിനെ പിടികൂടിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ ബാഗിനുള്ളില്‍ ആക്കണം. പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. എന്നാല്‍, വാവ സുരേഷ് പാന്പിനെ പിടിച്ചു കഴിഞ്ഞാല്‍ പൊതു ജനങ്ങള്‍ക്കു മുന്പാകെ പ്രദര്‍ശിപ്പിക്കും.

കഴിഞ്ഞ ദിവസം കുറിച്ചിയില്‍ സംഭവിച്ചതും ഇതു തന്നെയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഇതില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടിയാലേ പാമ്പിനെ പിടിക്കാനാവൂ. അല്ലാത്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് വനംവകുപ്പ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News