തിരുവനന്തപുരം: നെടുമങ്ങാട് കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ഡിയാണ് മരിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎഫ്എല്‍ടിസിയായി പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് സംഭവം. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂന്ന് ദിവസം മുന്‍പാണ് ജോണ്‍ കൊവിഡ് ബാധിച്ച് ചികിത്സക്കെത്തുന്നത്. പ്രമേഹ രോഗിയായിരുന്നു. കാലില്‍ മുറിവുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഇഞ്ചക്ഷനെടുക്കാനായി നഴ്‌സ് മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് ഡ്രിപ്പിടുന്ന കമ്പിയില്‍ ജോണ്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്.
മൃതദേഹം നിലവില്‍ നെടുമങ്ങാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈകാതെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News