കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായ സിനിമ സംവിധായകന്‍ വി.എം വിനുവിന് വോട്ടില്ല. മലാപ്പറമ്പ് ഡിവിഷനിലെ പട്ടികയില്‍ ആണ് വിനുവിന്റെ പേരുണ്ടായിരുന്നത്. എന്നാല്‍ പുതിയ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വരെ വിഎം വിനു വോട്ട് രേഖപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ചിഹ്നത്തിലായിരുന്നു വിനുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
കോഴിക്കോട്ട് മേയര്‍ സ്ഥാനാര്‍ഥിയായി വിനുവിനെ യുഡിഎഫ് പരിഗണിക്കുമ്പോഴാണ് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് തിരിച്ചടിയായത്. താന്‍ പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ അല്ല ഇതെന്നും തിരഞ്ഞെടുപ്പ് ജനസേവനത്തിനുള്ള ഒരു നിയോഗമായി കരുതുന്നെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം വിനു പ്രതികരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


