KeralaNewsPolitics

രാഷ്ട്രീയ നേതൃത്വത്തെ എതിർക്കാൻ എല്ലാവർക്കും അധികാരമുണ്ട്, എൻഎസ്എസ് വിമർശനത്തിൽ സതീശൻ

തിരുവനന്തപുരം : രാഷ്ട്രീയ നേതൃത്വത്തെ എതിർക്കാൻ എല്ലാവർക്കും അധികാരമുണ്ടെന്ന് വി ഡി സതീശൻ. സമുദായ സംഘടനകൾക്ക് രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാം. വിവാദങ്ങളെ ഏറ്റുപിടിക്കുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു സതീശൻ.

താനും സമുദായ സംഘടനകളെ വിമർശിച്ചിട്ടുണ്ട്. പരിതാപകരമായ തോൽവിയിൽ നിന്നും പാർട്ടിയെ ഉയർത്തി കൊണ്ടുവരുകയാണ് ദൗത്യം. എന്നുവച്ചാൽ നാളെ മുഖ്യമന്ത്രിയാകുമെന്നല്ലെന്നും സതീശൻ പറഞ്ഞു. 

മന്ത്രി അബ്ദുൾ റഹ്മാന്റെ പ്രസ്താവന ഞെട്ടിച്ചുവെന്നും സതീശൻ പ്രതികരിച്ചു. വരേണ്യവർഗത്തിന് സൗകര്യം ചെയ്യുന്ന സർക്കാരാണോ ഇതെന്ന്
മുഖ്യമന്ത്രി മറുപടി പറയണം. അസംബന്ധമാണ് പറയുന്നത്. ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും സതീശൻ ചോദിച്ചു.

ഒരു പൊതുപ്രവർത്തകന്റെ നാവിൽ നിന്നാണ് ഇത്തരം വാക്കുകൾ വരുന്നത്. എന്നിട്ടും കമ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. ഒരു മണിക്കൂർ പോലും മന്ത്രിസഭയിൽ ഇരിത്താൻ പാടില്ലെന്നും സതീശൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker