കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് നേതാവും പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി.ഡി.സതീശന്‍. യുഡിഎഫില്‍ നിന്നും അകന്ന ഹിന്ദുവോട്ടര്‍മാര്‍ മുന്നണിയിലേക്ക് തിരിച്ചെത്തിയെന്നും സതീശന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി സംവിധാനം സംസ്ഥാനത്ത് നിര്‍ജീവമായിരുന്നു. പലയിടത്തും പ്രചാരണത്തില്‍ പോലും അവര്‍ സജീവമായിരുന്നില്ല. ഇതെല്ലാം സിപിഎം – ബിജെപി ധാരണയുടെ തെളിവാണ്. ഇക്കുറി യുഡിഎഫ് ഭരണത്തിലെത്തിയാല്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ്. സ്ഥാനാര്‍ത്ഥി പട്ടിക വഴി കോണ്‍ഗ്രസ്സില്‍ നടന്നത് തലമുറമാറ്റമാണ്.
രണ്ടാം നിര നേതാക്കളായ താന്‍ ഉള്‍പ്പടെയുള്ളവ4 നി4ദ്ദേശിച്ച 80 ശതമാനം പേരുകളേയും നേതൃത്വം സ്ഥാനാ4ത്ഥികളായി അംഗീകരിച്ചു. യുഡിഎഫിന് ഒരു സാധ്യതയും ഇല്ലാതിരുന്ന മണ്ഡലങ്ങളില്‍ ഇവര്‍ ബുള്‍ഡോസ4 പോലെ എത്തി മത്സരമുണ്ടാക്കി. നിസാരം സീറ്റുകളിലാണ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ്പ് നടന്നത്. ഇതൊരിക്കലും വിജയസാധ്യതയെ ബാധിക്കില്ല. ട്വന്റി ട്വന്റി ഇല്ലായിരുന്നെങ്കില്‍ യുഡിഎഫ് എറണാകുളം ജില്ലയില്‍ 14 സീറ്റും നേടിയേനെയെന്നും വിഡി സതീശന്‍ പറഞ്ഞു.