തിരുവനന്തപുരം: അസഭ്യവാക്കുകള്‍ നിറഞ്ഞ വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസില്‍ പരാതി നല്കി വി.ഡി സതീശന് എം.എല്‍.എ. ആലുവ റൂറല്‍ എസ്.പിക്കാണ് പരാതി നല്‍കിയത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തുള്ള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ചു അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണം. വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി അപമാനിച്ചു വിശ്വാസ്യതയില്ലാതെയാക്കാം എന്ന ധാരണയില്‍ സിപിഎം നടത്തുന്ന പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതിവച്ചിരിക്കുന്നത്. നിങ്ങളുടെയൊക്കെ മുതിര്‍ന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നില്‍ താന്‍ ഡിബേറ്റ് ചെയ്തിട്ടുണ്ട്. തനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് താന്‍ സംസാരിക്കാറുള്ളത് എന്നും സതീശന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്‍പ് പറഞ്ഞിരുന്നു.