24.1 C
Kottayam
Monday, June 8, 2026

അക്രമ ഹര്‍ത്താലിനെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് അദ്ഭുതകരം; പൊലീസിന് വിസ്മയകരമായ നിസംഗത; ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയാത്ത പൊലീസിനെയും കൊണ്ട് പിണറായി വിജയന്‍ എന്തിനാണ് ഇങ്ങനെ തെക്ക് വടക്ക് നടക്കുന്നതെന്ന് വി.ഡി.സതീശൻ

Must read

തൃശൂർ:ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നടന്നിട്ടും പൊലീസിന്റേത് വിസ്മയകരമായ നിസംഗതയായിരുന്നു. ഡി.ജി.പിയുടെ പ്രസ്താവന അല്ലാതെ അക്രമികളില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കാനുള്ള ഒരു സംവിധാനവും പൊലീസ് ഏര്‍പ്പെടുത്തിയില്ല.

- Advertisement -

- Advertisement -

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത പൊലീസിനെയും കൊണ്ട് പിണറായി വിജയന്‍ എന്തിനാണ് ഇങ്ങനെ തെക്ക് വടക്ക് നടക്കുന്നത്? ഇന്നലെ തൃശൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഒരു മണിക്കൂറോളം പ്രസംഗിച്ചിട്ടും അക്രമ ഹര്‍ത്താലിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറാകാത്തത് അദ്ഭുതകരമാണ്.

മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയ്ക്കും കോണ്‍ഗ്രസിനും എതിരെയായിരുന്നു. ഭാരത് ജോഡോ യാത്ര കേരളത്തില്‍ 19 ദിവസമുണ്ടെന്നും യു.പിയിലൂടെ നാല് ദിവസം മാത്രമെ പോകുന്നുള്ളൂവെന്ന് പരാതി പറഞ്ഞ പാര്‍ട്ടിയുടെ നേതാവായ പിണറായി വിജയന്‍ സംഘപരിവാറിനെതിരെ പ്രസംഗിക്കാന്‍ പോയ കര്‍ണാടകത്തിലെ ബാഗേപ്പള്ളി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നാലാം സ്ഥാനത്ത് പോയ സ്ഥലമാണ്.

- Advertisement -

കോണ്‍ഗ്രസ് ജയിച്ച് ആ സ്ഥലത്ത് പോയാണ് പഠ്യപദ്ധതിയിലൂടെ ആര്‍.എസ്.എസ് സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പ്രസംഗിച്ചത്. എന്നാല്‍ കേരളത്തിലെ കണ്ണൂര്‍ സര്‍വകലാശാലയില്‍ എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സില്‍ പഠിപ്പിക്കുന്നത് ആര്‍.എസ്.എസ് സൈദ്ധാന്തിക ആചാര്യന്‍മാരായ ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മഡോക് എന്നിവരുടെ അഞ്ച് പുസ്തകങ്ങളാണ്. ആര്‍.എസ്.എസ് ആചാര്യന്‍മാരുടെ പുസ്തകങ്ങള്‍ പഠിപ്പാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് അനുവാദം കൊടുത്ത മുഖ്യമന്ത്രിയാണ് കര്‍ണാടകത്തില്‍ പോയി പഠ്യപദ്ധതിയിലൂടെ ആര്‍.എസ്.എസ് സൈദ്ധാന്തികവത്ക്കരണം നടത്തിയെന്ന ഇരട്ടത്താപ്പ് പ്രസംഗിച്ചത്.

ആര്‍.എസ്.എസ് പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബദ്ധത്തില്‍ സവര്‍ക്കറുടെ പടം വച്ചതിനെയും വിമര്‍ശിക്കുന്നത്. എന്ത് ആത്മാര്‍ത്ഥതയാണ് മുഖ്യമന്ത്രിക്കുള്ളത്? മുഖ്യമന്ത്രിയുടെ വര്‍ഗീയവിരുദ്ധ നിലപാട് കാപട്യം നിറഞ്ഞതാണ്. കമ്മ്യൂണിസ്റ്റ് മുഖപടങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന് ആര്‍.എസ്.എസ് ആര്‍ത്ത് ചിരിക്കുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ സംഘപരിവാറുമായും ബി.ജെ.പിയുമായും സി.പി.എമ്മും മുഖ്യമന്ത്രിയും ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണ്.

ആര്‍.എസ്.എസ് ഏജന്റിനെ പോലെ പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുമായി സന്ധി ചെയ്താണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരെ പഠിക്കാന്‍ അനുവാദം നല്‍കിയ വി.സിക്ക് പുനര്‍നിയമനം നല്‍കിയത്. എന്നിട്ടാണ് മൈക്കിന് മുന്നില്‍ കയറി നിന്ന് വര്‍ഗീയവിരുദ്ധ പ്രസംഗം നടത്തുന്നത്. എല്ലാ വര്‍ഗീയതയ്ക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സി.പി.എം കുടപിടിച്ച് കൊടുക്കുകയാണ്. ന്യൂനപക്ഷ വര്‍ഗീയതയെ തടുത്ത് നിര്‍ത്തുന്ന പ്രധാനപ്പെട്ട ശക്തിയാണ് മുസ്ലീംലീഗ്.

എന്നാല്‍ വര്‍ഗീയ ശക്തികളെക്കാള്‍ ശക്തിയോടെയാണ് സി.പി.എം ലീഗിനെ എതിര്‍ക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ശക്തികളുമായ താല്‍ക്കാലിക ലാഭത്തിന് വേണ്ടി സമരസപ്പെടരുത്. അങ്ങനെ ചെയ്തത് കൊണ്ടാണ് പിണറായി വിജയനെയും സി.പി.എമ്മിനെയും യു.ഡി.എഫ് വിമര്‍ശിക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലത്ത നിലപടാണ് കേരളത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ളത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു വര്‍ഗീയവാദിയുടെയും വോട്ട് വേണ്ടന്ന നിലപാട് സ്വീകരിച്ച ആദ്യ രാഷ്ട്രീയ രാഷ്ട്രീയ മുന്നണിയാണ് യു.ഡി.എഫ്. ഈ നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കും.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ വിതയ്ക്കുന്ന ശക്തികള്‍ക്കെതിരെ ഭാരതത്തെ ഒന്നിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്നത്. വര്‍ഗീയ ശക്തികളുമായി കോണ്‍ഗ്രസ് ഒരിക്കലും സന്ധി ചെയ്യില്ല.

ഭാരത് ജോഡോ യാത്രയില്‍ സംഘപരിവാറിനെതിരെ സംസാരിക്കുന്നതില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും എന്തിനാണിത്ര ആധി? രാഹുല്‍ ഗാന്ധി എന്തിനാണ് യാത്ര നടത്തുന്നതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. എന്നാല്‍ സിതാറാം യെച്ചൂരി അങ്ങനെയല്ലല്ലോ പറഞ്ഞത്. കോണ്‍ഗ്രസിന്റെ ജാഥയുടെ റൂട്ട് തീരുമാനിക്കുന്നത് സി.പി.എമ്മല്ല. ഏത് വഴി പോകണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും.

1963 ല്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍.എസ്.എസിനെ ജവഹര്‍ലാല്‍ നെഹ്റു ക്ഷണിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞത് പച്ചക്കള്ളമാണ്. അന്ന് പുറത്തിറങ്ങിയ ആര്‍.എസ്.എസിന്റെ ഓര്‍ഗനൈസര്‍ ഉള്‍പ്പെടെയുള്ള ഒരു പത്രത്തിലും ഇത് സംബന്ധിച്ച വാര്‍ത്തയില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാടുഡേ വിവരാവകാശ നിയമപ്രകാരം ചോദിച്ച നാല് ചോദ്യങ്ങള്‍ക്ക് ഒരു രേഖകളും ലഭ്യമല്ലെന്ന മറുപടിയാണ് മോദി സര്‍ക്കാരിലെ പ്രതിരോധ വകുപ്പു നല്‍കിയത്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ചിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജപ്തി നടപടികള്‍ ശ്രദ്ധയോട് കൂടി നടത്തണമെന്ന് പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നിട്ടും ജപ്തിയുടെ പേരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. എന്നിട്ടും മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബാങ്ക് നടപടിയെ ന്യായീകരിക്കുകയാണ്. ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടാനും അവരെ ബുദ്ധിമൂട്ടിക്കാനും കിടപ്പാടം ജപ്തി ചെയ്യാനും വേണ്ടിയാണോ കേരള ബാങ്ക് രൂപീകരിച്ചത്? സാധാരണക്കാരോടുള്ള സര്‍ക്കാരിന്റെ സമീപനമാണിത്. ജപ്ത നടപടികളില്‍ ഇനിയെങ്കിലും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇനി ഒരു കുടുംബത്തിലും ഇത്തരത്തിലുള്ള ആത്മഹത്യകള്‍ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്.

മസാല ബോണ്ട് വിറ്റതിനെ യു.ഡി.എഫ് എതിര്‍ത്തിട്ടുണ്ട്. 9.72 ശതമാനം പലിശയ്ക്ക് വാങ്ങിയ പണം ആറ് ശതമാനത്തിന് ന്യൂജനറേഷന്‍ ബാങ്കില്‍ ഇട്ടിരിക്കുകയാണ്. അതിനെയാണ് എതിര്‍ത്തത്. കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയമല്ല മസാല ബോണ്ടിലുള്ളത്. സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി ഉയര്‍ന്ന നിരക്കില്‍ പണം എടുത്തതാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇ.ഡി അന്വേഷണം നിലനില്‍ക്കുമെന്ന് തോന്നുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

Popular this week