KeralaNews

കെ.പി.സി.സി പുനസംഘടന; പ്രതിപക്ഷ നേതാവ് പ്രസിഡന്റ് ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: കെ.പി.സി.സി പുനസംഘടന ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് ഇന്ന് ഡല്‍ഹിയിലേക്ക്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണുക. ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡന്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക.

ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത ഭാരവാഹി പട്ടിക പ്രതീക്ഷിക്കാം. നേതാക്കളുടെ പട്ടിക വെട്ടിച്ചുരുക്കി 51 ആയി നിജപ്പെടുത്താന്‍ നേരേതെ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചിരുന്നു.നേതാക്കളുടെ സാധ്യതാ പട്ടിക കേന്ദ്ര നേതാക്കളുമായി ആലോചിച്ച് വൈകാതെ പ്രഖ്യാപിക്കും.

ഡല്‍ഹിയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ കേരളത്തിലെ എം.പിമാരുമായി നടത്തിയ തുടര്‍ചര്‍ച്ചകളില്‍, ഗ്രൂപ് താല്‍പര്യങ്ങള്‍ മാനിക്കേണ്ടി വരുമെന്ന് സുധാകരന്‍ തന്നെ പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്.

ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ്. ഇതോടെ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാതായതോടെയാണ് ഒന്നിലധികം പേരുമായി ഹൈക്കമാന്‍ഡിനെ കാണാന്‍ കെപിസിസി അധ്യക്ഷന്‍ തീരുമാനിച്ചത്.

സജീവഗ്രൂപ്പ് പ്രവര്‍ത്തകരെ തന്നെയാണ് ഡിസിസി പ്രസിഡന്റുമാരായി നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന സ്ഥാനാര്‍ത്ഥികള്‍ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. എംപിമാരോ എംഎല്‍എമാരോ ഡിസിസി പ്രസിഡന്റാമാരാക്കേണ്ടതില്ലെന്നത് മാത്രമാണ് എകകണ്ഠ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button