ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനം; മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. തലശ്ശേരി അഡി. സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇനി പിഴ അടക്കേണ്ടത് കോടതിയുടെ തീര്‍പ്പനുനുസരിച്ചാകും.

അതേസമയം, വ്‌ളോഗര്‍ സഹോദരന്മാരായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ കൂട്ടിച്ചേര്‍ത്തേക്കും. ഇത് സംബന്ധിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും.

കഴിഞ്ഞ ദിവസമാണ് വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കളക്ടറേറ്റില്‍ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News