EntertainmentKeralaNews

അഞ്ചടിച്ച് റിമാ കല്ലിങ്കല്‍,തിരിച്ചടിയ്ക്കാതെ മാളവിക ജയറാം,ആവേശമായി താരഫുട്‌ബോള്‍

കൊച്ചി:കേരള വനിത ലീഗിൻ്റെ തുടക്കമറിയിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച സെലിബ്രിറ്റി വനിത ഫുട്ബോൾ മാച്ചിൽ സിനിമ നടിമാരായ മാളവിക ജയറാമും റിമ കല്ലിങ്കലും കളത്തിലിറങ്ങിയത്‌ ഫുട്ബോൾ ആരാധകർക്ക് ഏറെ കൗതുകമായി.

കേരള ഫുട്ബോൾ അസോസിയേഷനും സ്കോർ ലൈൻ സ്പോട്സും ചേർന്നു തൃശൂരിൽ നടത്തുന്ന വനിത ലീഗിൻ്റെ കർട്ടൻ റൈസറായിട്ടാണ് സെലിബ്രിറ്റി മാച്ച് എറണാകുളം റീജിയണൽ സ്പോട്സ് സെൻ്ററിൽ സംഘടിപ്പിച്ചത്.മാളവിക ജയറാം ക്യപ്റ്റനായി മാളവിക സ്കോഡും റിമ കല്ലിങ്കൽ ക്യാപ്റ്റനായ റിമ സ്കോഡ് ടീമുമായിട്ടായിരുന്നു മത്സരം.

റിമയുടെ ക്യാപ്റ്റൻസിയിലെ ടീം 3 ഗോളുകൾക്കു വിജയിച്ചു.മാളവികയുടെ ടീമിന് ഒരു ഗോൾ പോലും മടക്കാനായില്ല.5 പേർ വീതമുള്ള ടീം ആകെ 20 മിനിറ്റാണ് കളിച്ചത്.

റിമ സ്കോഡിലെ ദേശീയ താരമായ അനുഷ്ക ശർമ്മ രണ്ടു ഗോളും ജൂസ് ജോൺ ഒരു ഗോളിനും അവകാശിയായി. ഇവരെ കൂടാതെ അഞ്ജലി , അനന്ത ഷൈന ,അനുഷ്ക സാമുവൽ, ജോയ്സി , വൈഷ്ണവി എന്നിവരാണ് ഈ ടീമിൽ കളിച്ചത്.മാളവികയുടെ ടീമിൽ ജൂബി ജോൺ , തുളസി ,ഐശ്വര്യ ,ആരതി, അൾട്ടീന എന്നിവർ കളത്തിലിറങ്ങി.

പന്ത് കൈവശം വയ്ക്കുന്നതിലും കളം നിറഞ്ഞ് കളിക്കുന്നതിലും മാളവിക റിമയേക്കാൾ ഒരുപിടി മുന്നിലായിരുന്നെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.കളിയിലുടനീളം മറ്റു താ രങ്ങളുടെ ബോൾ പസ്സിംഗും പന്തടക്കവും കാണികൾക്ക് ആവേശമായി.

വനിതാ ലീഗിൽ കളിക്കുന്ന വിവിധ ടീമുകളുടെ ക്യാപ്റ്റന്മാരും മറ്റു കളിക്കാരുമായിരുന്നു ഇരു ടീമുകളിലും കളിക്കാനിറങ്ങിയത്.നിശ്ചിത സമയത്തിനു ശേഷം മാളവികയും റീമയും നടത്തിയ വൺ ഓൺ വൺ മാച്ചിൽ മാളവിക ജയറാം മനോഹരമായൊരു ഗോളിനുടമയായി .സ്കോർ ലൈൻ സ്പോട്സ് അക്കാദമിയിലെ ടെക്നിക്കൽ ഡയറക്ടർ മിൽട്ടൽ ആൻറണിയാണ് കളി നിയന്ത്രിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker