24.9 C
Kottayam
Friday, June 5, 2026

പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല; ലിവിംഗ് ടുഗതറിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം; ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും അനുവദിക്കില്ല

Must read

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയതോടെ വിവാഹം, വിവാഹമോചനം, ഒരുമിച്ചുള്ള ജീവിതം, പിന്തുടര്‍ച്ചാവകാശം, അനന്തരാവകാശം തുടങ്ങിയവയിലെല്ലാം നിയമപരമായ പുതിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഉത്തരാഖണ്ഡ നിയമസഭ ഈ ബില്ല് പാസാക്കിയത്. ഏകീകൃത സിവിള്‍ നിയമം നടപ്പാക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പ്രധാനമായിരുന്നു. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാരായവരും നിയമത്തിന്റെ പരിധിയില്‍ വരും.

ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യുസിസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍. ലിവിംഗ് ടുഗതര്‍ ആയി താമസിക്കുന്നതിന് മാതാപിതാക്കളുടെ അനുമതി വേണമെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -

ഇത്തരം ബന്ധങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍്കിയാല്‍ മൂന്ന് മാസം തടവോ 25000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമായി പരിഗണിക്കും. ഇത്തരം ബന്ധങ്ങളില്‍ താമസിക്കുന്നവര്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതിന് ഒരു മാസത്തെ കാലതാമസം വന്നാല്‍ പോലും 10000 രൂപ പിഴ ഒടുക്കേണ്ടി വരും. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം. 21 വയസ് പൂര്‍ത്തിയായ ശേഷമെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാവു എന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ശൈശവ വിവാഹം, തലാക്ക്, ബഹുഭാര്യാത്വം എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

- Advertisement -

രാജ്യത്തുടനീളം ഏകീകൃതസിവില്‍കോഡ് നടപ്പിലാക്കുമെന്ന ബിജെപിയുടെ അവകാശവാദങ്ങള്‍ക്കിടെ ഉത്തരാഖണ്ഡ് ഈ നിയമത്തിന്റെ ഒരു പരീക്ഷണഭൂമി കൂടിയായി മാറും. ഉത്തരാഖണ്ഡില്‍ മുഴുവന്‍ ബാധകമായ നിയമം, സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാര്‍ക്കും ബാധകമാണ്. അതേസമയം തന്നെ ആദിവാസി വിഭാഗങ്ങളേയും മറ്റു ചില പ്രത്യേക വിഭാഗങ്ങളേയും ഏകീകൃത സിവില്‍കോഡില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹവും വിവാഹമോചനവും അടക്കം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇന്ന് പുതിയ പോര്‍ട്ടലും പുറത്തിറക്കുകയുണ്ടായി.

പുരുഷന്‍മാര്‍ക്ക് 21 ഉം സ്ത്രീകള്‍ക്ക് 18 ഉം വയസ്സയാല്‍ മാത്രമേ നിയമപരമായി വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളൂ.

ജീവിച്ചിരിക്കുന്ന പങ്കാളിയില്ലാത്തവര്‍ക്ക് മാത്രമേ മറ്റൊരു വിവാഹം നടത്താന്‍ കഴിയുകയുള്ളൂ.

- Advertisement -

വിവാഹം കഴിക്കുന്നവര്‍ മാനസികമായികൂടി പ്രാപ്തരാകണം.

ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും ഒരു മതത്തിലുള്ളവര്‍ക്കും അനുവദിക്കില്ല, ഇതിന് സമ്പൂര്‍ണ്ണ നിരോധനം

നിക്കാഹ് ഹലാലയ്ക്കും നിരോധനം, വിവാഹബന്ധം വേര്‍പെടുത്തിയ മുസ്ലിംദമ്പതിമാര്‍ തമ്മില്‍ പുനര്‍വിവാഹം കഴിക്കണമെങ്കില്‍ അതിലെ വനിതാപങ്കാളി മറ്റൊരാളെ വിവാഹംചെയ്തശേഷം ബന്ധം വേര്‍പെടുത്തിയിരിക്കണമെന്ന വ്യവസ്ഥയാണ് നിക്കാഹ് ഹലാല.

മതപരമായ ആചാരങ്ങള്‍ക്കനുസൃതമായി വിവാഹങ്ങള്‍ നടത്താം, എന്നാല്‍ 60 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.

2010 മാര്‍ച്ച് 26-ന് മുമ്പോ ഉത്തരാഖണ്ഡിന് പുറത്തോ നടന്ന വിവാഹങ്ങള്‍ക്ക് നിയമം നടപ്പിലാക്കി 180 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് (ഇത് നിര്‍ബന്ധമല്ല)

സൈനികര്‍ക്കും യുദ്ധമേഖലയിലെ മറ്റു ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ ഇളവുകള്‍ ലഭിക്കും

വിവാഹമോചനം നേടാനുള്ള കാരണങ്ങള്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരുപോലെയായിരിക്കും.

വിവാഹമോചന നടപടികളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്.

ഒരുമിച്ച് ജീവിക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധം

വിവാഹം ചെയ്യാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലേര്‍പ്പെടുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.

ഉത്തരാഖണ്ഡുകാര്‍ ആണെങ്കിലും അല്ലെങ്കിലും സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുന്നവരാണെങ്കില്‍ ഇവരെല്ലാം രജിസ്ട്രേഷന്‍ നടത്തണം

തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടവരാണെന്ന സത്യപ്രസ്താവനയോട് കൂടിയാണ് രജിസ്ട്രാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സംസ്ഥാനത്തിന് പുറത്താണ് ഉത്തരാഖണ്ഡുകാര്‍ ഇത്തരത്തില്‍ താമസിക്കുന്നതെങ്കില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. ദമ്പതികള്‍ പുറത്ത് താമസിക്കുന്നുണ്ടെങ്കില്‍, ഉത്തരാഖണ്ഡിലെ താമസക്കാര്‍ അവരുടെ അധികാരപരിധിയിലുള്ള രജിസ്ട്രാര്‍ക്ക് അവരുടെ ലൈവ്-റിലേഷന്‍ഷിപ്പിന്റെ ഒരു സ്റ്റാറ്റസ് സമര്‍പ്പിക്കേണ്ടതുണ്ട്.

രജിസ്ട്രേഷനില്‍ ഒരു മാസംവരെ കാലതാമസം വരുത്തുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ആറ് മാസം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായി വിവാഹിതരായ മാതാപിതാക്കളില്‍ നിന്നുള്ള അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കും.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഒരുസ്ത്രീയെ അവരുടെ പങ്കാളി ഉപേക്ഷിച്ചാല്‍ വിവാഹത്തില്‍ ബാധകമായ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും

ബന്ധം അവസാനിപ്പിക്കുമ്പോഴും രജിസ്ട്രാറെ അറിയിക്കുകയും നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കുകയുംവേണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week