ന്യൂഡല്‍ഹി:ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ സമുച്ചയം തകർന്നുവീണു. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഹോട്ടലും പൂർണ്ണമായും ഇടിയുകയായിരുന്നു. ഉത്തരാഖണ്ഡിലെ ജോഷിമാത് ഗ്രാമത്തിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് ഇവിടെ തുടർച്ചയായി പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായത്. ഇതിന് പിന്നാലെയാണ് ഈ അപകടം.
അപകടസാധ്യത മുന്നിൽ കണ്ട് പൊലീസും എസ്ഡിആർഎഫും ചേർന്ന് ഹോട്ടലിലുണ്ടായിരുന്നവരെ ഉഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. മണ്ണിടിച്ചിലിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ വീണിരുന്നു. ജൂലൈ 25 ന് ടണലിന് മുമ്പിൽ നിരവധി മണ്ണിടിച്ചിലുകൾ സംഭവിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News