ഉത്ര വധക്കേസ്: സൂരജിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ വിശദമായ പരിശോധന

കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ചുമാണ് വീട്ടില്‍ പരിശോധന നടത്തുന്നത്.

സൂരജ് രണ്ടു തവണ പാമ്പിനെ ഉപയോഗിച്ച് ഉത്രജയെ കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാല്‍ ഈ രണ്ടു സംഭവത്തിനും നേരിട്ട് ദൃക്സാക്ഷികളാരുമില്ല.

അതിനാല്‍ തന്നെ രണ്ട് പാമ്പുകളേയും സൂരജിനെ വിറ്റ സുരേഷിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇതോടൊപ്പം ശാസ്ത്രീയ തെളിവുകളുടെ കൂടെ ബലത്തില്‍ സൂരജിനെ ശിക്ഷ ഉറപ്പാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.ക്രൈംബ്രാഞ്ചിനൊപ്പം റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും വീട്ടില്‍ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. ഉത്രയുടെ കുടുംബ നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് സംബന്ധിച്ച അന്വേഷണത്തിനാണ് സ്പെഷ്യല്‍ ബ്രാഞ്ച് വീട്ടിലെത്തിയത്. ഫോറന്‍സിക് സംഘവും സൂരജിന്റെ വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്.

അതേസമയം കേസില്‍ സൂരജിനൊപ്പം കൂട്ടുപ്രതിയായ കല്ലുവാതുക്കല്‍ സുരേഷ് എന്ന സുരേഷ് കുമാറിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കും എന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News