KeralaNews

ഹലോ ഉസ്മാനല്ലേ…. ട്രോളുകളിൽ മനംനൊന്ത് മുഖ്യമന്ത്രിക്ക് പരാതി നൽകി ഉസ്മാൻ

തിരുവനന്തപുരം : സോഷ്യൽ മീഡിയിലൂടെ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെ.കെ. ഉസ്​മാൻ മുഖ്യമന്ത്രിക്ക്​ പരാതി നൽകി. സോഷ്യൽ മീഡിയയിൽ ട്രോളുകൾ വ്യാപകമായ സാഹചര്യത്തിലാണ് ഉസ്മാൻ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കൊവിഡുമായി ബന്ധപ്പെട്ട് പ്രവാസി സംഘടന നേതാക്കളെ വിളിക്കുന്ന വീഡിയോ ദൃശ്യം പുറത്തു വന്നതിന്​ ശേഷം​ ഉസ്​മാനെ പരിഹസിക്കുന്ന രീതിയിൽ നിരവധി പോസ്​റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷ്യപ്പെട്ടിരുന്നു.

ഗർഭിണിയായ മകളോടൊപ്പം ഖത്തറിൽ നിന്നും നെടുമ്പാശേരിയിലേക്ക്​ പുറപ്പെട്ട ആദ്യ വിമാനത്തിൽ​ കെ.കെ ഉസ്​മാൻ നാട്ടിലെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker