സൈജുവിന്റെ ഓഡി കാറിൽ ഉപയോഗിച്ച ഗർഭ നിരോധന ഉറകളും കിടക്കയും! അമ്പരന്ന് അന്വേഷണ സംഘം

കൊച്ചി: ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ ഔഡി കാറിലെ കാഴ്ചകളിൽ അന്പരന്നു അന്വേഷണ സംഘം. സൈജു.എം. തങ്കച്ചന്‍ മോഡലുകളെ പിന്തുടര്‍ന്നത് ദുരുദ്ദേശത്തോടെയെന്നും അന്വേഷണ സംഘം പറഞ്ഞു.

പെണ്‍കുട്ടികളെ ഹോട്ടലിലോ അല്ലെങ്കില്‍ ഇയാളുടെ വീട്ടിലോ തങ്ങാനായി നിര്‍ബന്ധിപ്പിച്ചതായി ഇയാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്ലെന്നാണ് സൂചന.

അതിനു വഴങ്ങാതെ പെണ്‍കുട്ടികളുടെ വാഹനം അമിതവേഗത്തില്‍ പോയപ്പോഴാണ് അപകടം നടന്നത്. ഡിജെ പാർട്ടിക്കു വരുന്ന പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം സൈജുവിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.

ഇതിനിടെ, മോഡലുകളെ പിന്തുടര്‍ന്ന ഔഡി കാര്‍ അന്വേഷണ സംഘം ഇന്നു കോടതിയില്‍ ഹാജരാക്കും. സൈജുവിന്‍റെ കാക്കനാടുള്ള ഓഫീസിനു സമീപത്തുനിന്നാണ് കാര്‍ കണ്ടെടുത്തത്. കാര്‍ പരിശോധിച്ച അന്വേഷണ സംഘം ഞെട്ടി.

ഉപയോഗിച്ച വില കൂടിയ ഇനം ഗര്‍ഭനിരോധന ഉറകളുടെ ഒരു ഡസന്‍ കവറുകള്‍, ഉപയോഗിക്കാത്ത ഗര്‍ഭനിരോധന ഉറകള്‍, ഡിജെ പാര്‍ട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോ ഫോണുകള്‍, പെഗ് മെഷറും ഗ്ലാസുകളും, ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക ഇവയെല്ലാം മോഡലുകളുടെ പിന്തുടര്‍ന്ന വെളുത്ത ഔഡി കാറിലുണ്ടായിരുന്നു.

കാക്കനാട് രാജഗിരി വാലിയിലെ ലാവന്‍ഡര്‍ അപ്പാര്‍ട്ട്‌മെന്‍റില്‍നിന്നു ഞായറാഴ്ചയാണ് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ സ്വദേശിയില്‍നിന്ന് 20 ലക്ഷം രൂപയ്ക്കാണ് സൈജു കാര്‍ വാങ്ങിയത്. കാറിന്‍റെ ഉമസ്ഥാവകാശം ഇതുവരെ മാറ്റിയിട്ടില്ല. കാര്‍ വാങ്ങാനുള്ള പണം സൈജുവിന് എങ്ങനെ ലഭിച്ചു വെന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. സൈജുവിന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

ഇ​യാ​ളു​ടെ ഫോ​ണി​ല്‍‌​നിന്നു നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും പോ​ലീ​സിനു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യ​ളു​ടെ ഇ​ട​പാ​ടു​കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും. സൈ​ജു പ​ല​യി​ട​ത്തും ഇ​ത്ത​ര​ത്തി​ലു​ള്ള ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തി​യ​താ​യി പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

വ​യ​നാ​ട്, മൂ​ന്നാ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ ന​ട​ത്തി​യ ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​യും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യംചെ​യ്യും. ഇ​ത്ത​രം പാ​ര്‍​ട്ടി​ക​ളി​ലേ​ക്കു പെ​ണ്‍​കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു. ഇ​യാ​ളു​ടെ ഫോ​ണി​ല്‍‌​നിന്നു മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക​മാ​യ പ​ല​വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞു.

ഇയാള്‍ മുമ്പ് ഡിജെ പാര്‍ട്ടികള്‍ നടത്തിയ സ്ഥലങ്ങള്‍, നടന്ന തീയതി, അവിടെ വച്ച് എടുത്ത ഫോട്ടോകള്‍ ഇവയെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ചു വിശദമായ അന്വേഷണം നടക്കുകയാണ്.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നാലു വ്യക്തികളെക്കുറിച്ചു സൈജു പോലീസിനു വിവരം നല്‍കിയിട്ടുണ്ട്. ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖരെ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News