25.6 C
Kottayam
Thursday, June 4, 2026

നിറത്തിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ വിവേചനം അനുഭവിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമന്‍

Must read

ന്യൂഡല്‍ഹി: ജീവിതത്തില്‍ താന്‍ നേരിട്ട വര്‍ണവിവേചനത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ക്രിക്കറ്റ് കമന്റേറ്റര്‍മാര്‍ ട്രോള് ചെയ്യപ്പെടുന്നതിനെ പറ്റിയുള്ള ട്വീറ്റിനോട് പ്രതികരിക്കവേയാണ് താന്‍ നേരിട്ട വിവേചനത്തെ പറ്റി അദ്ദേഹം പറഞ്ഞത്. ‘നിറത്തിന്റെ പേരില്‍ ഞാന്‍ വിമര്‍ശിക്കപ്പെടുകയും വിവേചനം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ട്രോളുകളൊന്നും എനിക്കൊരു വിഷയമല്ല. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇതിനു മുന്‍പ് ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ അഭിനവ് മുകുന്ദും താന്‍ നരിട്ട അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ’15 വയസ്സ് മുതല്‍ ഞാന്‍ രാജ്യത്തിനകത്തും പുറത്തും ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ചെറുപ്പം മുതലേ, എന്റെ നിറത്തോടുള്ള ആളുകളുടെ മനോഭാവം എനിക്ക് എപ്പോഴും ഒരു നിഗൂഢതയാണ്. ക്രിക്കറ്റിനെ പിന്തുടരുന്ന ആര്‍ക്കും അത് വ്യക്തമാകും.

ഞാന്‍ പകല്‍ സമയത്ത് വെയിലത്ത് കളിക്കുകയും പരിശീലിക്കുകയും ചെയ്തിട്ടുണ്ട്, ഒരിക്കല്‍ പോലും എനിക്ക് രണ്ട് ഷേഡുകള്‍ നഷ്ടപ്പെട്ടതില്‍ ഞാന്‍ ഖേദിച്ചിട്ടില്ല,’ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിനവ് മുകുന്ദ് പറഞ്ഞു. ‘ഞാന്‍ ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. മണിക്കൂറുകളോളം വെയിലത്ത് ചെലവഴിച്ചതുകൊണ്ടാണ് ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞത്.

രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായ ചെന്നൈയില്‍ നിന്നാണ് ഞാന്‍ വരുന്നത്, എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞാന്‍ സന്തോഷത്തോടെയാണ് ചെലവഴിച്ചത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week