‘ചർച്ച വിജയം’ ഇറാൻ്റെ ഊർജ പ്ലാൻ്റുകൾക്കെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് ട്രംപ്

ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടൺ: ഇറാനുമായി ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഇറാനിയൻ പവർ പ്ലാന്റുകൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ എല്ലാ സൈനിക നടപടികളും പത്ത് ദിവസത്തേക്ക് നിർത്തിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്.

ഇറാൻ സർക്കാരിന്റെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. ഇതനുസരിച്ച് ഏപ്രിൽ ആറ് തിങ്കളാഴ്ച രാത്രി എട്ട് മണിവരെ ആക്രമണങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇറാനുമായുള്ള ചർച്ചകൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചകളെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന ചില തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ നടക്കുന്ന ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾക്ക് അയവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാന്റെ പവർ പ്ലാന്റുകൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായി അമേരിക്കയും ഇസ്രയേലും ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പ്രത്യാക്രമണമായി ഇറാൻ അമേരിക്കൻ സൈനിക താവളങ്ങൾക്ക്നേരെ മിസൈൽ ആക്രമണങ്ങളും നടത്തിയിരുന്നു.

മാർച്ച് 22-ന് ഇറാൻ്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ എല്ലാ സൈനിക നടപടികളും 48 മണിക്കൂർ നിർത്തലാക്കാനുള്ള അറിയിപ്പ് ട്രംപ് നൽകിയിരുന്നു. പിന്നീട് അത് അഞ്ച് ദിവസത്തേക്ക് നീട്ടുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News