ന്യൂയോര്‍ക്ക്:ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ രംഗത്ത്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്.
ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും വാഷിംഗ്ടണിൽ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു. നെതന്യാഹു സർക്കാരാണ് ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നത്. ദ്വിരാജ്യ ഫോർമുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.
ഗസ്സയിൽ ആശുപത്രികൾക്ക് നേരെയടക്കമുള്ള ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. ഔദ ആശുപത്രിയിൽ ഇരച്ചുകയറിയ സൈന്യം നിരവധി പേരെ കൊലപ്പെടുത്തി. അബദ്ധത്തിൽ നടത്തിയ ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അറിയിച്ചു.
യു.എൻ പൊതുസഭാ യോഗം ചേരും..ബ്രിട്ടൻ, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെടിനിർത്തലിനെ പിന്തുണച്ച് രംഗത്തു വന്നതോടെ ഇസ്രായേലും അമേരിക്കയും കൂടുതൽ ഒറ്റപ്പെട്ടു. യു.എൻ പൊതുസഭാ യോഗം ഗസ്സയിൽ സഹായം ഉറപ്പാക്കാൻ അടിയന്ത വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കും.
ബന്ദികളുടെ കൈമാറ്റത്തിന് മധ്യസ്ഥ രാജ്യങ്ങളുടെ പുതിയ നിർദേശം പരിഗണിക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ആഭ്യന്തര സമ്മർദം മറികടക്കാനുള്ള ഇസ്രായേൽ തന്ത്രം മാത്രമാണ് ചർച്ചാ സന്നദ്ധതയെന്ന് ഹമാസ്. ചെങ്കടലിൽ യെമൻ ഹൂത്തികൾ അയച്ച മിസൈലേറ്റ് നോർവീജിയൻ പതാക വഹിച്ച കപ്പലിന് തകർച്ച സംഭവിച്ചതായി പെന്റഗൺ.
ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന മുന്നറിയിപ്പിൽ മാറ്റമില്ലെന്ന് ഹൂത്തി വിഭാഗം. യുദ്ധത്തിൽ വൈറ്റ് ഫോസ്പറസ് ഉപയോഗിച്ചതിനും തടവുകാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു പ്രദർശിപ്പിച്ചതിനും ഇസ്രായേലിനോട് വിശദീകരണം തേടിയതായി അമേരിക്ക.യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ നാളെ ഇസ്രായേലിലെത്തും.
ഗസ്സയിൽ ഇസ്രായേലിന്റെ കൊടും ക്രൂരത തുടരുകയാണ്. മരണം 18,205 ആയി. പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കടന്നു. ഖാൻ യൂനുസ്, ജബാലിയ, ശുജാഇയ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു. ഓഫീസർമാർ ഉൾപ്പെടെ നിരവധി സൈനികരെ വധിച്ചതായി അൽഖസ്സാം ബ്രിഗേഡ്. ജെനിൻ അഭയാർഥി ക്യാമ്പ് ഉൾപ്പെടെ വെസ്റ്റ് ബാങ്കിെൻറ വിവിധ ഭാഗങ്ങളിൽ ഫലസ്തീൻ വംശജർക്കെതിരെ ഇസ്രായേൽ സേന ഇന്നും ആക്രമണം തുടർന്നു.